Advertisment

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പ്രമേഹദിനം സംസ്ഥാന തല ഉദ്ഘാടനം വ്യാഴാഴ്ച ആലപ്പുഴയിൽ

author-image
കെ. നാസര്‍
New Update
G

ആലപ്പുഴ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ലയൺസ് ഇൻ്റർനാഷണൽ, ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന പ്രമേഹ ദിനാചരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10 ന് ഐ.എം.എ. ഹാളിൽ ഐ.എം.എ സംസ്ഥാന പ്രസിഡൻ്റ് ഡോ: കെ.എ. ശ്രീവിലാസൻ നിർവ്വഹിക്കും.

Advertisment

തുടർന്ന് പ്രമേഹരോഗ ചികിത്സയിൽ കൈവരിച്ച അതിന്യുതന ചികിത്സ രീതികളെ കുറിച്ച് കൊല്ലം ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ. ബി. പദ്മകുമാറും, പ്രമേഹ രോഗത്തിൻ്റെ വിവിധ വശങ്ങളെ കുറിച്ച് ഡോ. എസ്. ഗോമതി, ഡോ. സി.വി. ഷാജി,

ഡോ. ഗോപു, ആർ. ബാബു, ഡോ. വിഷ്ണു .വി. നായർ, ഡോ. തോമസ് മാത്യു, ഡോ. സ്റ്റെഫ്നി സെബാസ്റ്റ്യൻ, ഡോ.അരുന്ധതിഗുരുദയാൽ, ഡോ എസ്.രൂപേഷ്, ഡോ. ഷാലിമ കൈരളി, ഡയറ്റീഷ്യൻ എസ്. ലക്ഷ്മി എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും.

പ്രമേഹ രോഗികൾക്ക് പാദപരിശോധന, കണ്ണ് പരിശോധന, രക്തപരിശോധന, തൈറോയിഡ് എന്നി സൗജന്യ പരിശോധനയും ഉണ്ടാകും. ഐ.എം.എ ആലപ്പുഴ ജില്ലാ ബ്രാഞ്ച് പ്രസിഡൻ്റ് ഡോ.എൻ.അരുൺ അദ്ധ്യക്ഷത വഹിക്കും. ഡോ. മനീഷ് നായർ പ്രമേഹദിന സന്ദേശം നൽകും.

Advertisment