നാലാമത് ചാമ്പ്യൻസ് ബോട്ട് ലീഗിൻ്റെ ഭാഗമായുള്ള കായംകുളം ജലോത്സവത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, ആലപ്പുഴ എംപി കെ.സി വേണുഗോപാൽ എന്നിവരെ രക്ഷാധികാരികളായും, യു പ്രതിഭ എംഎൽഎ ചെയർപേഴ്സൺ, വർക്കിംഗ് ചെയർപേഴ്സൺ നഗരസഭ അധ്യക്ഷ പി ശശികല, ജനറൽ കൺവീനർ ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ് എന്നിങ്ങനെയാണ് സംഘാടക സമിതിയുടെ ഘടന. കൂടാതെ വിവിധ സബ്ബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു.
ഡിസംബർ 14 നാണ് ചാമ്പ്യൻസ് ബോട്ട് ലീഗ് കായംകുളത്ത് നടക്കുന്നത്. കൾച്ചറൽ കമ്മിറ്റി ചെയർമാൻ കോലത്ത് ബാബു, കൺവീനർ ബാബു സ്റ്റേറ്റ് ജിഎസ്റ്റി ഒഫീസർ, റിസപ്ഷൻ കമ്മിറ്റി ചെയർമാൻ ഷാമില അനിമോൻ കൺവീനർ ലക്ഷ്മി ചന്ദ്രൻ കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ എസ് കേശുനാഥ്, കൺവീനർ കെ പുഷ്പദാസ്, ഫുഡ് കമ്മിറ്റി ചെയർമാൻ റെജി മാവനാൽ കൺവീനർ എസ് കെ നസീർ ,വോളണ്ടിയർ കമ്മിറ്റി ചെയർമാൻ പവനനാഥൻ,കൺവീനർ ബാബുക്കുട്ടൻ ഡിവൈഎസ്പി കായംകുളം, മീഡിയ കമ്മിറ്റി ചെയർമാൻ ഹരികുമാർ ദേശാഭിമാനി, കൺവീനർ ഷെമീം തോപ്പിൽ എന്നിവരെയും തീരുമാനിച്ചു.
യോഗത്തിൽ അഡ്വ യു. പ്രതിഭ എം എൽ എ, നഗരസഭ ചെയർപേഴ്സൺ പി ശശികല, മുതുകുളം ഭരണിക്കാവ് മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്മാരായ അംബുജാക്ഷി ടീച്ചർ, രജനി, ഇന്ദിരാദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റമാരായ എസ് പവനനാഥൻ,കെ ദീപ, എൽ ഉഷ, സി സുധാകര കുറുപ്പ്, മുനിസിപ്പൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, ടെക്കനിക്കൽ കമ്മിറ്റി അംഗം സി കെ സദാശിവൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക മേഖലകളിലെ പ്രമുഖർ എന്നിവർ പങ്കെടുത്തു.