Advertisment

കലോത്സവ സംഘാടകസമിതി യോഗം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സിപിഐ അനുകൂല അധ്യാപക സംഘടന വനിതാ നേതാവിനെതിരെ നഗരസഭ കൗൺസിൽ പ്രമേയം പാസാക്കി

author-image
ഇ.എം റഷീദ്
New Update
G

കായംകുളം: റവന്യുജില്ലാ കലോത്സവ സംഘാടകസമിതി യോഗം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സി.പി.ഐ അനുകൂല അധ്യാപക സംഘടന വനിതാ നേതാവിനെതിരെ നഗരസഭ കൗൺസിൽ പ്രമേയം പാസാക്കി. 

Advertisment

ഗേൾസ് ഹൈസ്കൂൾ അധ്യാപികയായ ബീന ക്കെതിരെയാണ് പ്രമേയം പാസാക്കിയത്. നഗരസഭ കൗൺസിലർമാർക്ക് ഭരണ പ്രതിപക്ഷ വേർതിരിവില്ലാതെ നൽകിയ സബ്ജമ്മിറ്റി ചാർജുകൾ നൽകി ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും തങ്ങൾ നിർദ്ദേശിക്കുന്ന ആളുകളെ ചെയർമാനായി നിയോഗിക്കണമെന്ന് ശാഠ്യം പിടിക്കുകയും ചെയ്തു. 

തുടന്ന് മറ്റ് അധ്യാപകർ ചേർന്ന് നഗരസഭ ചെയർപേഴ്സൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ അവൻ ഇവൾ എന്നുള്ള പദപ്രയോഗം ഉപയോഗിച്ച് ആക്ഷേപിച്ചുവെന്നും കൗൺസിലർമാരെ അസഭ്യം പറയുകയും ചെയ്തുവെന്നും പ്രമേയത്തിൽ ആരോപിക്കുന്നു.

യോഗം രൂപീകരണം അലങ്കോലപ്പെടുത്താൻ ശ്രമിച്ച ഗവ. ഗേൾസ് സ്കൂളിലെ അധ്യാപികയായ ബീനയും മറ്റ് അധ്യാപകർക്കെതിരെയും വകുപ്പ് തല അന്വേഷണങ്ങൾക്ക് വിധേയമായി നടപടി സ്വീകരിക്കുവാൻ പ്രമേയം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും ജില്ലാ വിദ്യാഭ്യാസ വകുപ്പ് മേധാവിക്കും അയക്കുകയും ചെയ്തു.

Advertisment