Advertisment

കാർഷിക സംസ്കാരം വളർത്തി എടുക്കണം: സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺ ഗോപി

author-image
കെ. നാസര്‍
New Update
arun gopi

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നജൈവ പച്ചകറികൃഷി തോട്ടത്തിൻ്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി ജി.എൽ. അരുൺ ഗോപി നിർവ്വഹിക്കുന്നു. മിഥുൻ ഷ , ടി.എ. നവാസ്, കെ. നാസർ, കെ.ഡി.ഉദയപ്പൻ ,എം. നാജ, അൻജു, പ്രിമ സുബാഷ് എന്നിവർ സമീപം

ആലപ്പുഴ: കാർഷിക സംസ്ക്കാരം വളർത്തി എടുക്കുക വഴി കേരളം മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കാതെ പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കണമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി ആവശ്യപ്പെട്ടു. ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ജൈവ പച്ചക്കറി കൃഷി തോട്ടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ജില്ലാ ശിശുക്ഷേമ സമിതിജനറൽ സെക്രട്ടറി കെ.ഡി.ഉദയപ്പൻ അദ്ധ്യക്ഷത വഹിച്ചു. ജൈവവളവും 'മണ്ണും,എല്ല് പൊടിയും നിറച്ച ഗ്രോബാഗുകളിലും ഭൂമിയിലുമായി ആണ് കൃഷി തോട്ടം നിർമ്മിക്കുന്നത്. ഓണത്തിന് വെണ്ട, വഴുതന, പച്ചമുളക്, തക്കാളി. വെള്ളരി തുടങ്ങിയ പച്ചക്കറിയുടെ വിളവ് എടുപ്പ് എടുക്കാൻ കഴിയും. ജോ. സെക്രട്ടറി കെ. നാസർ, ടി.എ. നവാസ്, എം.നാജ, മിഥുൻ ഷാ, പ്രിമ സുബാഷ് എന്നിവർ പ്രസംഗിച്ചു.

Advertisment