Advertisment

യോഗാസന ആലപ്പുഴയുടെ നേതൃത്വത്തിൽ യോഗാസന ജഡ്ജസ് ട്രെയിനിങ്ങ് നടത്തി

author-image
കെ. നാസര്‍
New Update
yoga practice

ആലപ്പുഴ: യോഗാസന സ്പോർട്സ് അസോസിയേഷൻ ഓഫ് കേരളയുടെ ജില്ലാ ഘടകം യോഗാസന ആലപ്പുഴയുടെ നേതൃത്വത്തിൽ  യോഗാസനാ ജഡ്ജസ് പരിശീലനം ഇദം പ്രഥമമായി ജില്ലാ തലത്തിൽ ആലപ്പുഴ ചിന്മയ വിദ്യാലയത്തിൽ വച്ചു നടത്തി.

Advertisment

യോഗാസനാ ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ ശ്രി.ഹരീന്ദ്രനാഥ് തായങ്കരി അദ്ധ്യക്ഷത വഹിച്ച പരിപാടിക്ക് യോഗാസന സ്പോർട്സ് അസോസിയേഷൻ ഓഫ് കേരള ജനറൽ സെക്രട്ടറി ഷമിൽ മോൻ കലങ്ങോട്ട് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ഒളിമ്പിക്ക് അസോസിയേഷൻ പ്രസിഡന്റും സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റുമായ വി.ജി വിഷ്ണു മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. 

ചിന്മയ വിദ്യാലയ പ്രിൻസിപ്പൾ ഡോ.രേഖ, ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സോജി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സംസ്ഥാനജില്ലാ ഭാരവാഹികളായ രേഖാ നാരായണൻ, ലക്ഷ്മി സാജു,  ജോസഫ് ജോർജ്ജ് മുതലായവർ യോഗത്തിൽ സംസാരിച്ചു.

ജനറൽ സെക്രട്ടറി ഷമിൽ മോൻ കലങ്ങോട്ടിന്റെ നേതൃത്വത്തിൽ യോഗാസന ഭാരത്‌ ദേശീയ വിധികർത്താക്കളായ ബേബി മോൻ, പ്രവീൺ പ്രസന്നൻ, രഞ്ജിനി, ഹരീന്ദ്രനാഥ്, ലിൻസി മോൾ തുടങ്ങിയവർ ക്‌ളാസുകൾ നടത്തി. വേദിയിൽ വച്ച് ഷമിൽ മോൻ കലങ്ങോട്, ഡോ. രേഖ, ഏറ്റവും മുതിർന്ന യോഗാദ്ധ്യാപിക ചന്ദ്രമതി സി കെ തുടങ്ങിയവരെ ആദരിച്ചു. 
ആലപ്പുഴ ജില്ലയിൽ നിന്നു കൂടാതെ പാലക്കാട്, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നും യോഗാപരിശീലകർ പങ്കെടുത്തു.

യോഗാസനത്തെ കായിക ഇനമായി പ്രഖ്യാപിച്ചതിൽ ആധികാരികമായി ആധുനിക സാങ്കേതിക വാദ്യ ഉപയോഗിച്ചു ഫലപ്രദമായി ജഡ്ജിംഗ് രീതികളാണ് യോഗാസന ഭാരതിൻ്റെ തയ്യാറാക്കിയ പരിശീലന പദ്ധതി. ഒളിമ്പിക്സ് വരെ സാധ്യതയുള്ള പരിശീലനത്തിൻ്റെ പ്രാഥമിക തലമാണ് ജില്ലാതല പരിശീലനം.

Advertisment