Advertisment

കായംകുളത്തെ മുതിർന്ന കോൺഗ്രസ് നേതാവ് വി.കെ രാജഗോപാലൻ അന്തരിച്ചു

author-image
ഇ.എം റഷീദ്
Updated On
New Update
obit vk rajagopalan

കായംകുളം: കായംകുളത്തെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിൽ ഒരാളായിരുന്ന വി.കെ രാജഗോപാലന്‍ അന്തരിച്ചു. മികച്ച സംഘാടകൻ, അടിയുറച്ച കൊൺഗ്രസുകാരൻ, കെപിസിസി അംഗം, ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, ദീർഘകാലം ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് തുടങ്ങിയ നിലകളിലെല്ലാം കായംകുളത്തെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. പ്രായാധിക്യത്തിലും ഒരാളിന്റെ സഹായമില്ലാതെ സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യത്തിലും എല്ലാ പൊതു വേദികളിലും മുൻനിരയിൽ അദ്ദേഹം ഉണ്ടാകുമായിരുന്നു.

രാഷ്ട്രീയ എതിരാളികളുടെ മുന്നിൽ ഒട്ടും പതറാതെ തന്റേടത്തോടെ മുന്നിൽ നിന്നു നയിച്ച നേതാവാണ് അദ്ദേഹം. കർഷക തൊഴിലാളികളെയും കയർ തൊഴിലാളികളെയും സംഘടിപ്പിച്ച് കോൺഗ്രസ് പാർട്ടിയുടെ പിന്നിൽ അവരെ അണിനിരത്തുന്നതിൽ അദ്ദേഹം മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുകളുടെ ഒരു ചാണക്യൻ ആയിരുന്നു അദ്ദേഹം. കായംകുളത്ത് നടന്ന ഒട്ടുമിക്ക തെരഞ്ഞെടുപ്പുകളിലും ഒരുകാലത്ത് അദ്ദേഹമായിരുന്നു

നേതൃത്വം നൽകിയത്. തച്ചടി പ്രഭാകരന്റെ സന്തത സഹചാരി ആയിരുന്ന അദ്ദേഹം.

വി.കെ രാജഗോപാലന്‍റെ നിര്യണത്തിൽ കോൺഗ്രസ്‌ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ അനുശോചനം രേഖപ്പെടുത്തി. 1982 ൽ അദ്ദേഹത്തിൻറെ ഏതിർ ചേരിയിൽ നിന്ന് കോൺഗ്രസ് (എസ്) സ്ഥാനാർഥി എം കെ രാഘവന് വേണ്ടി പ്രവർത്തിച്ചതും ഈ അവസരത്തിൽ ഒരു കോൺഗ്രസ്‌ എസ്‌ പ്രവർത്തകൻ എന്ന നിലയിൽ ഓർത്തുപോകുന്നുവെന്ന് ഐ ഷിഹാബുദീൻ ഓർമ്മിപ്പിച്ചു. പിന്നീട് വീണ്ടും മാതൃ സംഘടനയിലെത്തി

മരണംവരെ സജീവ കോൺഗ്രസ്പ്രവർത്തകനായി തുടർന്നുയെന്ന് ഷിഹാബുദീൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു

Advertisment