Advertisment

ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്റെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്പില്‍ ഗുണ്ടാ വിളയാട്ടം. മാനേജര്‍  ഡിവൈഎസ്പിക്ക് പരാതി നല്‍കി

മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പില്‍ ഗുണ്ടാ വിളയാട്ടം.

New Update
petrole pumb

തൊടുപുഴ: മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പില്‍ ഗുണ്ടാ വിളയാട്ടം. ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്റെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്പിലാണ് സംഘടിതരായി എത്തിയവര്‍ ഗുണ്ടാ വിളയാട്ടം നടത്തിയത്. 

Advertisment

ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒരു യുവാവ് ബൈക്കുമായി പെട്രോള്‍ പമ്പിലെത്തി 100 രൂപയ്ക്ക് പെട്രോള്‍ അടിച്ചതിനു ശേഷം പണം നല്‍കി മടങ്ങി. പിന്നീട് രാത്രി 8 മണിയോടെ ഇയാള്‍ പിതാവിനേയും കൂട്ടി പെട്രോള്‍ പമ്പിലെത്തി. 100 രൂപയ്ക്ക് പെട്രോള്‍ അടിച്ചപ്പോള്‍ 500 രൂപയാണ് നല്‍കിയത് ബാക്കി 400 രൂപ വേണമെന്ന് ആവശ്യപ്പെട്ടു. 

 പമ്പ് മനേജര്‍ അരുണിന്റെ മുറിയില്‍ കയറി 500 രൂപയാണ് തന്നത് എന്നും ബാക്കി കൊടുത്തില്ലായെന്നും ഇവര്‍ മനേജരോട് പറഞ്ഞു. ഇതുവരെയുള്ള കണക്ക് നോക്കിയതാണ് 400 രൂപ കൂടുതല്‍ കണക്കില്‍ വന്നിട്ടില്ലായെന്ന് മനേജര്‍ പറഞ്ഞു. 

യുവാവ് പെട്രോള്‍ അടിച്ച സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നയാള്‍ ഡ്യൂട്ടി കഴിഞ്ഞ് പോയിരുന്നു. കൂടുതല്‍ വ്യക്തതയ്ക്ക് വേണ്ടി ഇയാളെ ഫോണില്‍ വിളിച്ച് ചോദിച്ചു. ജീവനക്കാരന്‍ പറഞ്ഞത് തന്റെ ഓര്‍മ്മയില്‍ 100 രൂപയാണ് തന്നത് അതിനുള്ള പെട്രോള്‍ അടിച്ചു കൊടുത്തുവെന്നാണ്.

 ഇതോടെ വന്നവര്‍ അക്രമാസക്തരാകുകയും പമ്പില്‍ ബഹളം ഉണ്ടാക്കുകയും ചെയ്തു. യുവാവിന്റെ പിതാവ് മനേജരിന്റെ മുറിയില്‍ നിന്നും പുറത്തിറങ്ങി ഫോണിലൂടെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നിമിഷ നേരം കൊണ്ട് സംഘടിതരായി ഒരു സംഘം ആളുകള്‍ പമ്പിലെത്തുകയും മനേജരേയും ജീവനക്കാരേയും ഭീഷണിപ്പെടുത്തി പണമടങ്ങിയ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചു. 

തൊടുപുഴ ടൗണിലെ പ്രമുഖ വ്യാപാര സ്ഥാപത്തിന്റെ ഉടമസ്ഥന്റെ നേതൃത്വത്തിലാണ് സംഘടിതരായി എത്തി പമ്പില്‍ കൊലവിളി നടത്തിയത്. ഈ പമ്പിന് നേരെ ഇതിനു മുമ്പും ഒരു വിഭാഗം സംഘടിതരായി അക്രമം അഴിച്ച് വിട്ടിരുന്നു.

 ഭയ രഹിതമായി ജോലി ചെയ്യാനുള്ള സ്വാതന്ത്യത്തെ പോലും ഇല്ലാതെയാക്കിയാണ് സംഘടിത വിഭാഗം നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നത്. പമ്പില്‍ നടന്ന ആക്രമം സംബന്ധിച്ച് മാനേജര്‍ അരുണ്‍ തൊടുപുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കി.

Advertisment