Advertisment

ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് റിട്ടയേര്‍ഡ് മലയാളി ഉദ്യോഗസ്ഥ കുടുംബസംഗമം

ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവരുടെ ഒരു കുടുംബ സംഗമം ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസ് റസ്റ്റോറന്റില്‍ നടന്നു

author-image
മൊയ്തീന്‍ പുത്തന്‍ചിറ
Updated On
New Update
mta 1

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവരുടെ ഒരു കുടുംബ സംഗമം ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസ് റസ്റ്റോറന്റില്‍ നടന്നു.

Advertisment

അമേരിക്കയുടെയും ഭാരതത്തിന്റെയും ദേശീയ ഗാനാലാപനത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. മുഖ്യ സംഘാടകനായ പോള്‍ കറകപ്പിള്ളില്‍ സ്വാഗതം ആശംസിച്ചു അതിനോടൊപ്പം മരിച്ചവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

mta 33

ലാലു മാത്യു, രാജു യോഹന്നാന്‍, അപ്പുക്കുട്ടന്‍ നായര്‍ എന്നിവര്‍ ഗാനങ്ങളാലപിച്ചപ്പോള്‍ ജയപ്രകാശ് നായര്‍ ഒരു കവിത ആലപിച്ചു. ഫിലിപ്പ് ന്യൂജേഴ്‌സി, ജയപ്രകാശ് നായര്‍, ചാക്കോ കോയിക്കലേത്ത്, എബ്രഹാം കടുവട്ടൂര്‍, വര്‍ഗീസ് ഒലഹന്നാന്‍, ജോസഫ് വാണിയപ്പള്ളി, എല്‍സി ജൂബ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. 

ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി സംരംഭങ്ങളായ ഗ്ലോബല്‍ കൊളീഷന്‍ & ബോഡി വര്‍ക്‌സിലെ നോവ ജോര്‍ജും ഫിസിയോ തെറാപ്പി രംഗത്തുനിന്ന് സാജന്‍ അഗസ്റ്റിനും സേവനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും സഹായസഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

mta 44

മാത്തുക്കുട്ടി ജേക്കബ്, ബബീന്ദ്രന്‍, ഫിലിപ്പ് ന്യൂജേഴ്‌സി, വര്‍ഗീസ് ലൂക്കോസ് എന്നിവരാണ് പോള്‍ കറുകപ്പിള്ളിയോടൊപ്പം ഈ കുടുംബസംഗമം സംഘടിപ്പിക്കുവാന്‍ പ്രയത്‌നിച്ചത്.

 

 സാഹിത്യകാരനായ സി.എസ്. ചാക്കോ (രാജൂ ചിറമണ്ണില്‍) എംസിയായി പ്രവര്‍ത്തിച്ചു. വര്‍ഗീസ് ലൂക്കോസ്  കൃതജ്ഞതാ പ്രസംഗം നടത്തി.വളരെയധികം ആളുകള്‍ പങ്കെടുത്ത ഈ പരിപാടി വന്‍ വിജയമായിരുന്നുവെന്ന് സംഘാടകരില്‍ ഒരാളായ പോള്‍ കറുകപ്പിള്ളില്‍ പറഞ്ഞു. വര്‍ഷത്തില്‍ നാലു പ്രാവശ്യമെങ്കിലും ഇതുപോലെ എല്ലാവരും ഒത്തുകൂടണമെന്ന് ഐക്യകണ്‌ഠേന തീരുമാനിച്ചാണ് സംഗമം അവസാനിച്ചത്.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍
ചിത്രങ്ങള്‍ക്ക് കടപ്പാട്: അജി കളീക്കല്‍

 

Advertisment