Advertisment

പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറായി വിരമിച്ച ജെസ്സി ജോസഫിന് കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചു

പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറായി വിരമിച്ച ജെസ്സി ജോസഫിന് ഓള്‍ ഇന്ത്യാ അവാര്‍ഡി റ്റീച്ചേഴ്‌സ് ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ 30-ാംമത് കര്‍മ്മ ശ്രേഷ്ഠ (ഗുരുശ്രേഷ്ഠ) പുരസ്‌കാരം ലഭിച്ചു. 

New Update
JESSY JOSEPH

തൊടുപുഴ: പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറായി വിരമിച്ച ജെസ്സി ജോസഫിന് ഓള്‍ ഇന്ത്യാ അവാര്‍ഡി റ്റീച്ചേഴ്‌സ് ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ 30-ാംമത് കര്‍മ്മ ശ്രേഷ്ഠ (ഗുരുശ്രേഷ്ഠ) പുരസ്‌കാരം ലഭിച്ചു. 

Advertisment

ദേശീയ സംസ്ഥാന അധ്യാപക അവാര്‍ഡ് ലഭിച്ച അധ്യാപകരുടെ ഓള്‍ ഇന്ത്യ തലത്തിലുള്ള സംഘടനയാണ് ഈ പുരസ്‌കാരം നല്‍കി വരുന്നത്. റിട്ടയര്‍മെന്റിന് ശേഷവും വിവിധ മേഖലകളില്‍ സജീവ സാന്നിധ്യമാണ് ജെസ്സി ജോസഫ്. 

തിടനാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപികയായി തുടങ്ങിയ ഔദ്യോഗിക ജീവിതം അമരാവതി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍, തൊടുപുഴ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍, തൊടുപുഴ, കട്ടപ്പന എന്നിവിടങ്ങളില്‍ ഡി.ഇ.ഒ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളില്‍ ഡെപ്യൂട്ടി ഡയറക്ടര്‍, സര്‍വ്വ ശിക്ഷാ അഭിയാന്‍ പ്രോഗ്രാം ഓഫീസര്‍, ജോയിന്റ് ഡയറക്ടര്‍, പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ തസ്തികകളില്‍ സേവനം പൂര്‍ത്തിയാക്കി സര്‍വ്വീസില്‍ നിന്നും വിരമിച്ചു.

 ഇപ്പോള്‍ ഈസ്റ്റ് കേരള ഡയോസിസ് കോര്‍പ്പറേറ്റ്  മാനേജറായി സേവനം അനുഷ്ഠിക്കുന്നു. ഭര്‍ത്താവ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് ജനറല്‍ മാനേജറായിരുന്ന എബ്രഹാം ചാക്കോ. മക്കള്‍: ഡോ. വിരാന്‍ഡാ എബ്രഹാം, ഡോ. ജൂലിയ എബ്രഹാം.

Advertisment