യുഎഇ: യുഎഇ ഉള്‍പ്പെടയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ വാണിജ്യ വ്യവസായ മേഖലകളില്‍ ഇന്ത്യയുടെ സുപ്രധാന പങ്കാളിയായി മാറിയതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. ദുബായില്‍ സിംബയോസിസ് രാജ്യാന്തര യൂണിവേഴ്‌സിറ്റിയുടെ ക്യാമ്പ്‌സ് ദുബായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഎഇ കാബിനറ്റ് മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ , കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് സിംബയോസിസ് രാജ്യാന്തര സര്‍വകലാശാലയുടെ ക്യാമ്പസ് ദുബായില്‍ ഉദ്ഘാടനം ചെയ്തു.
യു.എ .ഇയിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ , കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. സിംബയോസിസ് യൂണിവേഴ്‌സിറ്റിയുടെ ഉദ്ഘാടനത്തോടെ വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യ-യുഎഇ സഹകരണം മറ്റൊരു നാഴികക്കല്ലുകൂടി പിന്നിടുകയാണെന്ന് എസ്. ജയ്ശങ്കര്‍ അഭിപ്രായപ്പെട്ടു.
2015 ലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരമായ യുഎഇ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പുതിയ തുടക്കമായിരുന്നു. വിദ്യാഭ്യാസം, ഊര്‍ജം, വ്യാപാരം, യാത്രാ സൗകര്യങ്ങള്‍ ഉള്‍പ്പടെയുള്ള നിര്‍ണായക രംഗങ്ങളില്‍ ഇന്ത്യയുടെ സുപ്രധാന പങ്കാളിയായി യുഎഇയും മറ്റു ഗള്‍ഫ് രാജ്യങ്ങളും മാറിയതായി ജയ്ശങ്കര്‍ വ്യക്തമാക്കി.
അബുദാബിയില്‍ ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരായ ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനും ഡോ.എസ്. ജയശങ്കറും നടത്തിയ കൂടിക്കാഴ്ചയിലാണ് ഉഭയകഷി സഹകരണം ചര്‍ച്ചയായത്. തന്ത്രപരമായ പങ്കാളിത്തവും സമഗ്ര സാമ്പത്തിക പങ്കാളിത്തവും ഇരുരാജ്യങ്ങളുടെ വികസനലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതാണെന്നും ഇരുവരും വിലയിരുത്തി.