Advertisment

ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാന്‍ ക്ലിനിക്കുമായി ഇറാന്‍, പ്രഖ്യാപനത്തിനെതിരെ സ്ത്രീ അവകാശ സംഘടനകളും

ഹിജാബ് നിയമങ്ങള്‍ ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാന്‍ ലക്ഷ്യമിട്ട് ക്ലിനിക്ക് ആരംഭിക്കാന്‍ ഇറാന്‍.  

New Update
hijab karnataka neww.jpg

ടെഹ്‌റാന്‍: ഹിജാബ് നിയമങ്ങള്‍ ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാന്‍ ലക്ഷ്യമിട്ട് ക്ലിനിക്ക് ആരംഭിക്കാന്‍ ഇറാന്‍.   ഇറാന്‍ സര്‍ക്കാരിന്റെ വനിതാ കുടുംബ വകുപ്പ് മേധാവി മെഹ്രി തലേബി ദരസ്താനിയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Advertisment

ഹിജാബ് നീക്കം ചെയ്യുന്നവര്‍ക്കുള്ള ശാസ്ത്രീയവും മനശാസ്ത്രപരവുമായ ചികിത്സ ക്ലിനിക്ക് നല്‍കുമെന്നാണ് തലേബി ദരസ്താനി പറയുന്നത്. ഹിജാബ് നീക്കം ചെയ്യുന്നവരെ ചികിത്സിക്കാനുള്ള ക്ലിനിക്ക് പ്രഖ്യാപനത്തിനെതിരെ ഇറാനിലെ സ്ത്രീ അവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഇറാനില്‍ കുറച്ചുകാലമായി സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംബന്ധിച്ച് നിരവധി പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്.  ഇറാന്റെ ഹിജാബ് നിയന്ത്രണത്തിനെതിരെ സര്‍വ്വകലാശാല ക്യാംപസില്‍ അടുത്തിടെ വിദ്യാര്‍ഥിനി മേല്‍വസ്ത്രം അഴിച്ച് പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇറാന്‍ ഭരണകൂടത്തിന്റെ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.

Advertisment