Advertisment

ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയുടെ വെബ്‌സൈറ്റ് പ്രകാശനം ചെയ്തു

ഉച്ചകോടിയില്‍ വരുന്ന വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെയുള്ളതാകണം. അതിനായി മുന്‍ഗണനാ മേഖലകളുമായി പ്രത്യേകം നടത്തുന്ന ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്.

New Update
33

കൊച്ചി: അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടക്കുന്ന ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയുടെ വെബ്‌സൈറ്റ് വ്യവസായമന്ത്രി പി രാജീവ് പ്രകാശനം ചെയ്തു. പുതിയ വ്യവസായനയത്തില്‍ പ്രഖ്യാപിച്ച 22 മുന്‍ഗണനാ മേഖലകളായിരിക്കും നിക്ഷേപ ഉച്ചകോടിയിലെ പ്രധാന ആകര്‍ഷണം.

Advertisment

ഫെബ്രുവരി 21, 22 തിയതികളില്‍ കൊച്ചി ഗ്രാന്റ് ഹയാത്ത് ലുലു കണ്‍വെന്‍ഷന്‍ സെന്ററിലാണ് നിക്ഷേപ ഉച്ചകോടി നടക്കുന്നത്. രണ്ടായിരത്തിലധികം പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഉച്ചകോടിയില്‍ വരുന്ന വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെയുള്ളതാകണം. അതിനായി മുന്‍ഗണനാ മേഖലകളുമായി പ്രത്യേകം നടത്തുന്ന ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്.

വ്യവസായവളര്‍ച്ചയ്ക്കാവശ്യമായ നിയമഭേദഗതികള്‍ സര്‍ക്കാര്‍ നടത്തി. ബംഗളുരു, ചെന്നൈ എന്നിവിടങ്ങളിലെ റോഡ് ഷോ നടത്തിക്കഴിഞ്ഞു. ഡല്‍ഹിയിലും മുംബൈയിലും റോഡ് ഷോ അടുത്ത മാസത്തോടെ പൂര്‍ത്തിയാകും. ഗള്‍ഫിലെ നിക്ഷേപകര്‍ക്കായി പ്രത്യേക കോണ്‍ക്ലേവും നടത്തുന്നുണ്ട്.

കേരളത്തില്‍ നിന്ന് വിജയകരമായി പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളുടെയും സംരംഭങ്ങളുടെയും പ്രദര്‍ശനം ഉച്ചകോടിയിലുണ്ടാകും. ബിടുബി, ബിടുജി ചര്‍ച്ചകള്‍, സ്റ്റാര്‍ട്ടപ്പ് പിച്ചിംഗ് തുടങ്ങിയവയുമുണ്ടാകും. ഫിക്കി, സിഐഐ, ടൈ-കേരള തുടങ്ങിയ വിവിധ സംഘടനകളുടെ സഹകരണവും ഉച്ചകോടിയിലുണ്ടാകും. സംസ്ഥാനത്തേക്ക് വരുന്ന നിക്ഷേപങ്ങള്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏകീകരിക്കാനാണ് ഉച്ചകോടിയിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെഎസ്‌ഐഡിസി എംഡി എസ് ഹരികിഷോര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരി കൃഷ്ണന്‍ ആര്‍, ജനറല്‍ മാനേജര്‍ വര്‍ഗീസ് മാളക്കാരന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisment