Advertisment

'ദത്തം'' കലാപ്രദര്‍ശനത്തിന്റെ മൂന്നാം പതിപ്പ് തിരുവനന്തപുരത്ത് 21 മുതല്‍. കലാപ്രദര്‍ശനത്തിന്റെ വേദി വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍

വിഖ്യാത കലാകാരന്‍ ബി ഡി ദത്തന്റെ ശിഷ്യന്മാരുടെ ''ദത്തം'' കലാപ്രദര്‍ശനത്തിന്റെ മൂന്നാംപതിപ്പ് തിരുവനന്തപുരത്ത് തുടങ്ങുന്നു.

New Update
invite (2) (1)

തിരുവനന്തപുരം: വിഖ്യാത കലാകാരന്‍ ബി ഡി ദത്തന്റെ ശിഷ്യന്മാരുടെ ''ദത്തം'' കലാപ്രദര്‍ശനത്തിന്റെ മൂന്നാംപതിപ്പ് തിരുവനന്തപുരത്ത് തുടങ്ങുന്നു. ഈ മാസം 21 മുതല്‍ ആരംഭിക്കുന്ന കലാപ്രദര്‍ശനത്തിന്റെ വേദി വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയാണ്. 

Advertisment

ദത്തനെന്ന പ്രഗല്‍ഭ ചിത്രകാരനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട, ആറ് കലാകാരന്മാരുടെ സൃഷ്ടികളാണ് ഇത്തവണ പ്രദര്‍ശനത്തിനെത്തുന്നത്.

Datham (1)

ദേവ് തോമസ് ജോര്‍ജ്, സെലീന ഹരിദാസ്, ശ്രുതിക വസന്ത്, സുമിത സുശീലന്‍, ടോമിന മേരി ജോസ്, ഉഷ രാജഗോപാല്‍ എന്നിവരുടെ കലാസൃഷ്ടികളാണ് ഇത്തവണ പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. അക്രിലിക്, ഓയില്‍, ജലച്ഛായം, മിശ്രിതം എന്നിങ്ങനെ വിവിധ ഇനങ്ങളിലുള്ള സൃഷ്ടികളുമായാണ് ഇവരോരുത്തരും എത്തുന്നത്. 

വിവിധ മേഖലകളില്‍ നിന്നെത്തുന്ന ഈ കലാകാരന്മാരെയും കലാകാരികളെയും  ഒരുമിച്ചു കൊണ്ടുവരുന്നത്  ബി ഡി ദത്തനാണ്. അദ്ദേഹത്തിന് കീഴില്‍ പരിശീലനവും ശിഷ്യത്വവും നേടിയവരാണ് ഈ ആറ് യുവപ്രതിഭകളും. ബി.ഡി. ദത്തന്‍ എന്ന പ്രതിഭയോടുള്ള ആദരവ് കൂടിയാണ് ഈ പ്രദര്‍ശനം.  21 മുതല്‍ 24 വരെയാണ് പ്രദര്‍ശനം.

Advertisment