Advertisment

ആയത്തുള്ള അലി ഖമേനിയുടെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങള്‍ ഉയരുന്നു. പിന്‍ഗാമി സ്ഥാനത്തേക്ക് ചുരുക്കപ്പട്ടിക തയ്യാര്‍

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെ ഖമേനിയുടെ പിന്‍ഗാമി സ്ഥാനത്തേക്ക് ചുരുക്കപ്പട്ടിക തയ്യാറായെന്ന് റിപ്പോര്‍ട്ട്.

New Update
AYUTHULLA KHAMENI

ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെ ഖമേനിയുടെ പിന്‍ഗാമി സ്ഥാനത്തേക്ക് ചുരുക്കപ്പട്ടിക തയ്യാറായെന്ന് റിപ്പോര്‍ട്ട്.

Advertisment

നിലവില്‍ മൂന്നു പേരുടെ പട്ടികയാണ് തയാറാക്കിയതെന്ന് പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള ചുമതല വഹിക്കുന്ന വിദഗ്ധ സമിതി (അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സ്) അറിയിച്ചു. അതേസമയം ഈ പേരുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

ഇസ്രയേലുമായുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ വിദഗ്ധ സമിതി അംഗം അബോല്‍ഹസന്‍ മഹ്ദവി ഇക്കാര്യം പ്രഖ്യാപിച്ചത്.

ഈ വിദഗ്ധ സമിതിയുമായി നടന്ന കൂടിക്കാഴ്ച്ചയില്‍, ആവശ്യം വന്നാല്‍ വളരെ വേഗം തന്റെ പിന്‍ഗാമിയെ നിശ്ചയിക്കാന്‍ തയാറായിരിക്കണമെന്ന് ഖമേനി സമിതിയോട് ആവശ്യപ്പെട്ടിരുന്നതായി ഇറാന്‍ മാധ്യമമായ ഇറാന്‍ ഇന്റര്‍നാഷനല്‍ റിപ്പോര്‍ട്ട് ചെയ്തു. അതോടൊപ്പം ഇസ്രയേല്‍ തന്നെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന തോന്നലാണ് ഖമേനിയുടെ വാക്കുകളിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദഗ്ധ സമിതിയുടെ ഈ പ്രഖ്യാപനം എത്തിയതോടെ ഖമേനിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കൂടുതല്‍ ശക്തമായി. ഖമേനി അബോധാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകളെ ചുറ്റിപ്പറ്റിയാണ് ആശങ്കകള്‍ ഉയര്‍ന്നത്. 

എന്നാല്‍, തിങ്കളാഴ്ച രാവിലെ ലബനനിലെ ഇറാന്‍ സ്ഥാനപതി മൊജ്താബ അമാനിയുമായി ഖമേനി കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രം ഖമേനിയുടെ എക്‌സ് അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌

Advertisment