കുവൈറ്റ്: കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ് അംഗവും ഇപ്പോൾ കുവൈറ്റ് അബ്ബാസിയയിൽ താമസമാക്കിയിട്ടുള്ളതുമായ പാലാ ഇടമറുക് സ്വദേശി ആൻറണി(സിബി- 48), കോങ്ങാമലയിൽ കുവൈറ്റ് കാൻസർ ഹോസ്പിറ്റലിൽ വച്ച് നിര്യാതനായി. മൃതദേഹം ഇപ്പോൾ സബ ഹോസ്പിറ്റൽ മോർച്ചറിയിലാണ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. മൃതസംസ്കാര ശുശ്രൂഷകൾ സെൻറ് ആൻറണീസ് ചർച്ച് , ഇടമറുകിൽ വച്ച് പിന്നീട് നടത്തപ്പെടുന്നതാണ്. കുവൈത്ത് സാൽമിയ അൽസിഫ് ഹോസ്പിറ്റൽ ജീവനക്കാരനാണ്.
ഭാര്യ സൗമ്യ സെബാസ്റ്റ്യൻ , ഞൊങ്ങിനിയിൽ അതിരമ്പുഴ സ്വദേശിയാണ്. മക്കൾ സിയോണ മരിയ ആൻറണി എട്ടാം ക്ലാസിലും, അലോണ മരിയ ആൻറണി മൂന്നാം ക്ലാസിലും കുവൈറ്റ് അബ്ബാസിയ സെൻട്രൽ സ്കൂളിൽ പഠിക്കുന്നു.
സഹോദരങ്ങൾ :ബാബു, മോളി പുത്തൂർ(വടക്കാഞ്ചേരി), ആനി പവ്വംചിറ (കയ്യൂർ),ഷാജി, സാലി പരുമൂട്ടിൽ(ചമ്പക്കര) മാത്യൂ (ബിജു അൽ സലാം ഹോസ്പിറ്റൽ കുവൈറ്റ്).
ആൻറണിയുടെ വേർപാടിൽ കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ് അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.