Advertisment

'കലോല്‍സവങ്ങളില്‍ നോണ്‍ വെജ് ഭക്ഷണം അപ്രായോഗികം, വിവാദത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനും വിദ്യാഭ്യാസ മന്ത്രിക്കും' കെ പി എ മജീദ്

author-image
Charlie
New Update

publive-image

Advertisment

കലോല്‍സവങ്ങളില്‍  നോണ്‍ വെജിറ്റേറിയന്‍  ഭക്ഷണം വിളമ്പുന്നത് അപ്രായോഗികമാണെന്നും, വിദ്യാഭ്യാസമന്ത്രിയും ഇടതുസര്‍ക്കാരിനുമാണ് ഈ വിവാദത്തിന്റെ എല്ലാ ഉത്തരവാദിത്വവുമെന്നും മുസ്‌ളീം ലീഗ് നേതാവ് കെ പി എ മജീദ്.  പുതിയ വിവാദം ആസൂത്രിതമാണ്. കലോത്സവത്തില്‍ സസ്യേതര വിഭവങ്ങളും വേണമെന്ന ആവശ്യം ആദ്യം ഉയര്‍ന്നത് ഇടത് കേന്ദ്രങ്ങളില്‍നിന്നാണ്. ഒരു കാര്യവുമില്ലാതെ വിദ്യാഭ്യാസ മന്ത്രി ഇത് ഏറ്റുപിടിക്കുകയായിരുന്നു.

വെജിറ്റേറിയന്‍ വിഭവങ്ങള്‍ എല്ലാവര്‍ക്കും കഴിക്കാവുന്നതാണ്. അതേസമയം നോണ്‍ വെജിറ്റേറിയന്‍ താല്‍പര്യമില്ലാത്തവര്‍ ഉണ്ടാകും. ഇക്കാര്യം കണക്കിലെടുത്താണ് കലോത്സവത്തിന് കാലങ്ങളായി ഒരു ഊട്ടുപുര മാത്രമുള്ളത്. ഈ ഊട്ടുപുരയെ രണ്ടായി തിരിക്കേണ്ട ഒരു സാഹചര്യവും ഇപ്പോള്‍ ഇല്ല. ഇത് അപ്രായോഗികവുമാണെന്നാണ് അദ്ദേഹം തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

മതത്തിന്റെയും ജാതിയുടെയും പേരില്‍ ചേരിതിരഞ്ഞ ചര്‍ച്ചകള്‍ ഉണ്ടാകുന്നതിന് വേണ്ടി മാത്രമേ ഇത്തരം വിവാദങ്ങള്‍ ഉപകരിക്കുകയുള്ളൂ. സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു ചര്‍ച്ചക്ക് തുടക്കമിട്ടത്. ഭക്ഷണത്തില്‍ വിഭാഗീയത വേണ്ടെന്നും കെ പി എ മജീദ് തന്റെ ഫേസ് ബുക്ക്  പോസ്റ്റില്‍ പറഞ്ഞു.

Advertisment