Advertisment

മദ്യം കിട്ടാതെ ആത്മ​ഹത്യ ചെയ്തവരുടെ എണ്ണം കേരളത്തിൽ വർദ്ധിക്കുന്നു..ഇങ്ങനെ പോയാൽ കൊറോണ മരണത്തെക്കാൾ കൂടുതൽ ആയേക്കാം !

New Update

മദ്യം കിട്ടാഞ്ഞിട്ടു മരിച്ചവരുടെ എണ്ണം കേരളത്തിൽ ഇപ്പോൾ വർദ്ധിക്കുന്നു... സത്യത്തിൽ ഇങ്ങനെ പോയാൽ കൊറോണ മരണത്തെക്കാൾ ചിലപ്പോൾ കൂടുതൽ ആയേക്കാം....

Advertisment

പക്ഷെ സത്യത്തിൽ മദ്യം കിട്ടാഞ്ഞിട്ടാണോ അതോ മദ്യം കിട്ടിയതാണോ ഇവർ മരിക്കാൻ കാരണം??? ആലോചിച്ചു നോക്കിയാൽ മനസ്സിലാകും.... മദ്യം കിട്ടിയതാണ് മരിക്കാൻ കാരണം... അതുകൊണ്ടാണ് അവർ അതിന് അടിമയായി പോയത്...

publive-image

സ്‌കൂളിൽ പഠിക്കുന്ന സമയത്തോ കോളേജിൽ പഠിക്കുന്ന സമയത്തോ ജോലി ചെയ്യുന്ന സ്ഥലത്തോ അങ്ങനെ എങ്ങനെ വേണമെങ്കിലും ഒരാളുടെ ജീവിതത്തിലേക്ക് മദ്യം കടന്നു വന്നേക്കാം... എന്നാൽ എത്രപേരെ നമുക്കൊക്കെ ആ വലിയൊരു ലഹരിയിൽ നിന്നും തിരികെ കയറ്റുവാൻ സാധിച്ചിട്ടുണ്ട്???

സ്‌കൂളിൽ പഠിക്കുമ്പോൾ സുഹൃത്തുക്കൾ അടിക്കുമ്പോൾ ഒരുവൻ നോക്കി നിന്നാൽ സുഹൃത്തുകൾ വക ചോദ്യം തുടങ്ങും " ഡാ നീ ആണാണോടാ" ഈ ഒരു ചോദ്യമായിരിക്കും പല പുരുഷന്മാരും മദ്യത്തിന്റെ അല്ലെങ്കിൽ ഏതെങ്കിലും ഒരു ലഹരിയുടെ സ്വാദ് ആദ്യം അറിഞ്ഞിട്ടുണ്ടാവുക....

ആണാണ് എന്നു തെളിയിക്കാൻ ഒരു പെഗ്ഗ് അടിക്കും... പിന്നെ അത് ഒരു സ്ഥിരമാവും... കുടിക്കാൻ കൂട്ടിയവർക്ക് മദ്യം വാങ്ങുവാനുള്ള ഷെയറിലേക്ക് ഒരാൾ കൂടെ ആയി...

ഈ ലഹരിയിൽ നിന്നും മുക്തി നേടുന്ന ആളുകളുടെ എണ്ണം വളരെ കുറവാണ്... അതിന് സമൂഹത്തിനും വലിയൊരു പങ്കുണ്ട്... നമ്മൾ ഒരാൾ വിചാരിച്ചാൽ ഈ ലോകത്തെ മാറ്റിമറിക്കുവാൻ കഴിയില്ല... നമ്മളെപ്പോലെ 1000 പേര് വിചാരിച്ചാൽ ഒരുപക്ഷേ കുറച്ചെങ്കിലും മാറ്റം കൊണ്ടുവരുവാൻ കഴിയും....

നിലവിൽ കേരളത്തിൽ മദ്യം കിട്ടാതെ മരിക്കുന്നവരുടെ എണ്ണം ഇനിയും വർദ്ധിക്കും... സ്ഥിരമായി മദ്യം കഴിക്കുന്ന ആളുകൾക്ക് പെട്ടെന്ന് ഇത് നിർത്തുമ്പോൾ പല മാനസിക പ്രശ്നങ്ങളും ഉണ്ടാകും... എന്നാലും അവർക്ക് വിശ്രമിക്കാൻ തീരെ അവസരം കൊടുക്കാതിരുന്നാൽ കുറച്ചെങ്കിലും നമുക്ക് പിടിച്ചു നിർത്തുവാൻ കഴിയും....

എന്തായാലും ഇനിയുള്ള തലമുറയെ എങ്കിലും മാരകമായ ഈ വിപത്തിൽ നിന്നും നമുക്ക് രക്ഷിക്കാണം അതിന് നമ്മൾ ഓരോ ആളുകളും തീരുമാനിക്കണം.... ഞാൻ കള്ള് കുടിക്കുമ്പോൾ എനിക്കൊപ്പം കള്ള് കുടിക്കാൻ മറ്റൊരുത്തൻ ഉണ്ടാവരുത് എന്നു നമ്മൾ ദൃഢനിശ്ചയം എടുക്കണം... അങ്ങനെയെങ്കിൽ ഒരു പക്ഷേ നമ്മുടെ നാട് നന്നാവും....

 

Advertisment