Advertisment

കരിപ്പൂരില്‍ വിമാനമിറങ്ങിയ നാലുപേര്‍ക്ക് കോവിഡ് രോ​ഗലക്ഷണങ്ങള്‍ ; മൂന്ന് കോഴിക്കോട് സ്വദേശികള്‍ക്കും ഒരു പാലക്കാട് സ്വദേശിക്കുമാണ് രോ​ഗലക്ഷണങ്ങള്‍ കണ്ടത്

New Update

കോഴിക്കോട് : കരിപ്പൂരില്‍ വിമാനമിറങ്ങിയ നാലുപേര്‍ക്ക് കോവിഡ് രോ​ഗലക്ഷണങ്ങള്‍ കണ്ടതോടെ ആശുപത്രിയിലേക്ക് മാറ്റി.മൂന്ന് കോഴിക്കോട് സ്വദേശികള്‍ക്കും ഒരു പാലക്കാട് സ്വദേശിക്കുമാണ് രോ​ഗലക്ഷണങ്ങള്‍ കണ്ടത്. ബഹറൈനില്‍ നിന്നുമാണ് ഇവര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്.

Advertisment

publive-image

ബഹ്‌റൈനില്‍നിന്ന് 184 യാത്രക്കാരുമായാണ് എയര്‍ ഇന്ത്യ IX 474 വിമാനം കോഴിക്കോടേയ്ക്ക് പുറപ്പെട്ടത്. ഇന്ത്യന്‍ സമയം എട്ടരയോടെയാണ് വിമാനം ബഹ്‌റൈനില്‍നിന്ന് പുറപ്പെട്ടത്. ഇന്നലെ ദുബായില്‍നിന്ന് 177 പ്രവാസികളുമായി എയര്‍ ഇന്ത്യ വിമാനം കൊച്ചിയിലെത്തിയിരുന്നു.

Advertisment