Advertisment

നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ച് ക​ള്ളു​ഷാ​പ്പു​ക​ള്‍ ബു​ധ​നാ​ഴ്ച മു​ത​ല്‍ തു​റ​ക്കും; ഷാ​പ്പു​ക​ളി​ല്‍ ഇ​രു​ന്ന് കു​ടി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല ,ഒ​രു സ​മ​യം ക്യൂ​വി​ല്‍ അ​ഞ്ച് പേ​രി​ല്‍ കൂ​ടു​ത​ല്‍ ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ല

New Update

തി​രു​വ​ന​ന്ത​പു​രം: ബു​ധ​നാ​ഴ്ച മു​ത​ല്‍ സം​സ്ഥാ​ന​ത്തെ ക​ള്ളു​ഷാ​പ്പു​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി കൊണ്ട് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ങ്ങി. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രി​ക്ക​ണം ഷോ​പ്പു​ക​ള്‍ തു​റ​ക്കേ​ണ്ട​ത്. രാ​വി​ലെ ഒമ്പ​ത് മു​ത​ല്‍ രാ​ത്രി ഏ​ഴു വ​രെ​യാ​യി​രി​ക്കും പ്ര​വ​ര്‍​ത്ത​ന സ​മ​യം.

Advertisment

publive-image

ഒ​രാ​ള്‍​ക്ക് ഒ​ന്ന​ര ലി​റ്റ​ര്‍ വ​രെ ക​ള്ളു ല​ഭി​ക്കും. ഷാ​പ്പു​ക​ളി​ല്‍ ഇ​രു​ന്നു കു​ടി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നു മാ൪​ഗ നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. കു​പ്പി​യോ പാ​ത്ര​വു​മാ​യോ എ​ത്തു​ന്ന​വ൪​ക്കു വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​കാം. ചി​ല ക​ള്ളു​ഷാ​പ്പു​ക​ള്‍ കു​പ്പി​യി​ല്‍ ന​ല്‍​കും.

ഒ​രു സ​മ​യം ക്യൂ​വി​ല്‍ അ​ഞ്ച് പേ​രി​ല്‍ കൂ​ടു​ത​ല്‍ ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ല. ആ​വ​ശ്യ​മാ​യ തൊ​ഴി​ലാ​ളി​ക​ളെ മാ​ത്ര​മേ ഷാ​പ്പി​ല്‍ അ​നു​വ​ദി​ക്കൂ. ക്യൂ​വി​ല്‍ നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കും തൊ​ഴി​ലാ​ളി​ക​ള്‍​ക്കും മാ​സ്ക് നി​ര്‍​ബ​ന്ധം. ക​ള്ളു വാ​ങ്ങാ​നെ​ത്തു​ന്ന​വ​രും തൊ​ഴി​ലാ​ളി​ക​ളും ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

kallushap pravarthanam
Advertisment