Advertisment

ഫാസിസ്റ്റ് അധിനിവേശങ്ങൾക്കെതിരെ മതേതര കൂട്ടായ്‌മ രൂപപ്പെടണം: ഇസ്‌ലാഹി സെന്റർ സെമിനാർ

author-image
admin
Updated On
New Update

റിയാദ്: രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം നശിപ്പിക്കുന്ന ഫാസിസ്റ്റ് അധിനിവേശങ്ങളെ പ്രതിരോധിക്കാൻ മതേതര കൂട്ടായ്‌മ രൂപപ്പെടണമെന്ന് റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച "നവ ഫാസിസവും സാംസ്‌കാരിക അധിനിവേശങ്ങളും" സാംസ്‌കാരിക സെമിനാർ അഭിപ്രായപ്പെട്ടു.

Advertisment

publive-image

തനിമ-ഒരുമ-കൂട്ടായ്‌മ " കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന കാമ്പയിന്റെ ഭാഗമായായിരുന്നു സെമിനാർ സംഘടിപ്പിച്ചത്. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അല്‍ സൗദിന്റെ അതിഥിയായി സൗദി പൈതൃകോത്സവത്തിൽ പങ്കെടുക്കുന്ന കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷൻ ഡോ: ഹുസൈൻ മടവൂർ സെമിനാർ ഉദ്‌ഘാടനം ചെയ്‌തു.

publive-image

ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് കെ ഐ അബ്ദുൽ ജലാൽ അധ്യക്ഷനായിരുന്നു. ഫദ്‌ലു റഹ്‌മാൻ അറക്കൽ വിഷയം അവതരിപ്പിച്ച് കൊണ്ട് സംസാരിച്ചു. വിവിധ സാംസ്‌കാരിക സംഘടനകളെയും മാധ്യമങ്ങളെയും പ്രതിനിധീകരിച്ചു കൊണ്ട് ഉബൈദ് എടവണ്ണ, അഡ്വ.അനീർ ബാബു , സുബ്രമണ്യൻ, ജയൻ കൊടുങ്ങല്ലൂർ ,വി.ജെ നസ്റുദ്ധീൻ, അഡ്വ. അബ്ദുൽ ഹമീദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

publive-image

ഇസ്‌ലാഹി സെന്റർ ഓർഗനൈസിംഗ് സെക്രെട്ടറി സഅദുദ്ദീൻ സ്വലാഹി കാവന്നൂർ ചർച്ച നിയന്ത്രിച്ചു. അഡ്വ:അബ്ദുൽ ജലീൽ സ്വാഗതവും നൗഷാദ് മടവൂർ നന്ദിയും പറഞ്ഞു. അബ്‌ദു റസാഖ് സ്വലാഹി, മൂസ തലപ്പാടി, സാജിദ് കൊച്ചി, അബ്ദുൽ വഹാബ് പാലത്തിങ്ങൽ,അബ്ദുൽ അസിസ് കോട്ടക്കൽ, റസാഖ് എടക്കര, അബ്ദുൽ റഹ്മാൻ മദീനി, മുജീബ് ഇരുമ്പുഴി, അംജദ് അൻവാരി, നജീബ് സ്വലാഹി, കബീർ ആലുവ,അമീൻ ഒയാസിസ്, ഇക്ബാൽ വേങ്ങര, അഷ്‌റഫ് തിരുവനന്തപുരം, സകരിയ കാലിക്കറ്റ്, അബ്ദുൽ സലാം ബുസ്താനി, അഷ്‌റഫ് തലപ്പാടി, ശംസുദ്ധീൻ പുനലൂർ, ജാബിർ അഹ്‌മദ്‌, മുജീബ് ഒതായി, ജൈസൽ പന്തല്ലൂർ, അനസ് പന്തല്ലൂർ, വാജിദ് ചെറുമുക്ക്, റഷീദ് അരീക്കോട്, അസ്‌കർ അമദാൻ, ശരീഫ് അരീക്കോട്, വാജിദ് ടി.പി നേതൃത്വം നൽകി.

Advertisment