ജിദ്ദ: മനുഷ്യർക്കിടയിൽ വ്യത്യസ്ഥ കാഴ്ച്ചപ്പാടുകൾ സ്വാഭാവികമാണെന്നും മതരംഗത്തുള്ള അഭിപ്രായ ഭിന്നതകൾ വിശുദ്ധ ഗ്രന്ഥത്തെ മുൻ നിർത്തി സമവായത്തിന് പരിശ്രമിക്കണമെന്നും സി.പി ഉമർ സുല്ലമി അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദയുടെ പ്രവർത്തകർക്കായി സംഘടിപ്പിച്ച തർബ്ബിയ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക സംസ്ക്കരണ പ്രവർത്തനങ്ങൾ അഥവാ നവോത്ഥാനപ്രവർത്തനം വിശ്വാസികളുടെ ബാധ്യതയായാണ് വേദഗ്രന്ഥം പരിചയപ്പെടുത്തുന്നത്.
ഇസ്ലാഹി സെന്റർ തർബിയ ക്യാമ്പിൽ സി.പി ഉമർ സുല്ലമി സംസാരിക്കുന്നു.
സംസ്ക്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ സത്യസന്ധമായ നാവും നല്ല സംസാരങ്ങളും വിശുദ്ധമായ മനസ്സും നേടിയെടുക്കാൻ പരിശ്രമിക്കണമെന്നും അചഞ്ചലമായ ആദർശബോധം ധൈര്യവും സ്ഥൈര്യവും പ്രധാനം ചെയ്യുമെന്നും അഹമ്മദ് കുട്ടി മദനി പറഞ്ഞു. ജീവിതമാർഗ്ഗം തേടിയുള്ള പരക്കം പാച്ചിലിൽ ദൈവത്തിൽ ഭരമേൽപ്പിച്ചുകൊണ്ട് ദൈവീക മാർഗ്ഗത്തിൽ പ്രവർത്തിക്കുക, ഒരു വഴിയടയുമ്പോൾ മറ്റൊരുവഴി നമുക്കായ് തുറക്കപ്പെടുമെന്നും തീർച്ചയായും ദൈവം നമ്മോടോപ്പമുണ്ടാകുമെന്നും ആദ്ദേഹം വിശ്വാസിസമൂഹത്തെ ഓർമ്മിപ്പിച്ചു. ഷക്കീൽ ബാബു സ്വാഗതവും നൗഷാദ് കരിങ്ങനാട് നന്ദിയും രേഖപ്പെടുത്തി.