ടൊറന്റോ: ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളായ അവസരത്തില്‍ വീണ്ടും ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിച്ച് കാനഡ. പാര്‍ലമെന്റ് ഹില്ലില്‍ നടത്താനിരുന്ന ദീപാവലി ആഘോഷങ്ങള്‍ റദ്ദാക്കിയാണ് കാനഡ പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. കനേഡിയന്‍ പ്രതിപക്ഷ നേതാവ് പിയറി പൊലിവര്‍ ആണ് ആഘോഷങ്ങള്‍ റദ്ദാക്കിയ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ യുഎസിലെ വൈറ്റ് ഹൗസില്‍ ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ളവര്‍ ദീപാവലി ആഘോഷിച്ചത് ശ്രദ്ധേയമാണ്.
ബുധനാഴ്ച നടത്താനിരുന്ന ദീപാവലി ആഘോഷത്തില്‍ കണ്‍സര്‍വേറ്റീവ് എം.പി ടോഡ് ഡോഹെര്‍ട്ടിയായിരുന്നു ആതിഥേയത്വം വഹിക്കാനിരുന്നിരുന്നത്. ആഘോഷം റദ്ദാക്കിയതിനെക്കുറിച്ച് പരിപാടിയുടെ സംഘാടകരായ ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ഇന്ത്യ കാന്ഡയ്ക്ക് (ഒഎഫ്ഐസി) ഒരു വിശദീകരണവും നല്‍കിയിട്ടില്ല.
ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ വധക്കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളായത്. നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ- കാനഡ ബന്ധത്തില്‍ വിള്ളലുകള്‍ ആരംഭിച്ചത്.
ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിന്റേത് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഭീകരര്‍ക്കും തീവ്രവാദികള്‍ക്കും കാനഡ അഭയം നല്‍കിയെന്നും ഇന്ത്യ ആരോപിച്ചു.ഹര്‍ദീപ് സിങ് നിജ്ജര്‍ വധത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് കാണിച്ച് കാനഡ അയച്ച കത്തിനാണ് ഇന്ത്യയുടെ മറുപടി.
കനേഡിയന്‍ പ്രസിഡന്റ് ട്രൂഡോയെ പേരെടുത്ത് വിമര്‍ശിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ട്രൂഡോ സര്‍ക്കാരിന്റേത് വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നും ആരോപിച്ചു. അന്വേഷണത്തിന്റെ പേരില്‍ ഇന്ത്യയെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. നിജ്ജര്‍ വധത്തില്‍ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന യാതൊരു തെളിവുകളും കാനഡ ഇതുവരെ നല്‍കിയിട്ടില്ലെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.