തെന്നിന്ത്യൻ നടി ശ്രുതി ഹാസനും വിദേശ നടൻ മൈക്കിള്‍ കോര്‍സെയ്‍ലുമായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നുമൊക്കെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ഇരുവരും തയ്യാറായിരുന്നില്ല. പക്ഷേ ഒന്നിച്ചുള്ള ഫോട്ടോകള്‍ ഇരുവരും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്‍ക്കാറുണ്ടായിരുന്നു.
ഇപ്പോഴിതാ, ഇരുവരും പിരിയുന്നുവെന്നാണ് പുതിയ വാര്‍ത്ത. മൈക്കിള്‍ കോര്‍സെയ്‍ല്‍ തന്നെയാണ് ഇരുവരും പിരിയുന്ന കാര്യം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
'നിര്‍ഭാഗ്യവശാല്‍ ലോകത്തിന്റെ രണ്ട് വശങ്ങളിലാണ് ഞങ്ങളെ ജീവിതം കൊണ്ടെത്തിച്ചത്. ഇനി ഞങ്ങളുടെ യാത്ര തനിച്ചായിരിക്കും. എന്നിരുന്നാലും ഇവര്‍ എനിക്ക് പ്രിയപ്പെട്ടവളായിരിക്കും' - മൈക്കിള്‍ കോര്‍സെയ്‍ല്‍ തന്റെ ട്വീറ്റില്‍ പറയുന്നു.