കൊച്ചി: കുട്ടികളും ഗര്‍ഭിണികളും ആര്‍ത്തവമുള്ള സ്ത്രീകളുമുള്‍പ്പെടെ ഇരുമ്പിന്റെ അഭാവം എല്ലാ പ്രായക്കാരെയും ബാധിക്കുന്നതായി പഠനം. ഇന്ത്യയിലെ സ്ത്രീകളില്‍ മൂന്നിലൊരാള്‍ക്കു വിളര്‍ച്ചയുണ്ടെന്നാണ് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഗര്‍ഭിണികളല്ലാത്തവരില്‍ 57 ശതമാനവും ഗര്‍ഭിണികളില്‍ 52 ശതമാനവുമാണ് വിളര്‍ച്ചയുടെ വ്യാപനം.
ഇരുമ്പിന്റെ അഭാവത്തില്‍ ക്ഷീണം, തലകറക്കം, വിളര്‍ച്ച, മുടികൊഴിച്ചില്‍ തുടങ്ങിയവ സ്ത്രീകളിലെ മൂന്നിലൊരാള്‍ വീതം അനുഭവിക്കുന്നു.
എന്നാല്‍, ഈ ലക്ഷണങ്ങള്‍ പലപ്പോഴും അവഗണിക്കപ്പെടുകയാണ്.
ഇവ നേരത്തെ തിരിച്ചറിഞ്ഞ് സമയബന്ധിതമായി ചികിത്സ തേടേണ്ടത് അത്യാവശ്യമാണെന്ന് പഠനം പറയുന്നു. സര്‍വേയുടെ വെളിച്ചത്തില്‍ അനീമിയയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും മതിയായ ചികിത്സ ഉറപ്പുവരുത്താനുമായി പി ആന്‍ഡ് ജി ഹെല്‍ത്ത് കെയറിന്റെ നാ നാ അനീമിയ ബസ് യാത്ര തെക്കേ ഇന്ത്യയിലേക്ക് പര്യടനം നടത്തുന്നുണ്ട്.
ഫെഡറേഷന്‍ ഓഫ് ഒബ്‌സ്റ്റട്രിക് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റീസ് ഓഫ് ഇന്ത്യ (എഫ്.ഒ.ജി.എസ്.ഐ) യുമായി ചേര്‍ന്നാണ് കേരളമുള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള യാത്ര. പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍ ഹെല്‍ത്ത് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മിലിന്ദ് താട്ടെയും എഫ്.ഒ.ജി.എസ്.ഐ. പ്രസിഡന്റ് ഡോ. ഹൃഷികേശ് പൈയും ചേര്‍ന്ന് വിശാഖപട്ടണത്ത് ഫ്ലാഗ്ഓഫ് ചെയ്ത വാഹനവ്യൂഹം ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക, കേരളം എന്നിവിടങ്ങളിലെ 21 നഗരങ്ങളിലുടെ സഞ്ചരിച്ച് ബാംഗ്ലൂരില്‍ സമാപിക്കും.