Advertisment

ഹോളിക്ക് ശേഷം ശരീരത്തിൽ നിന്ന് നിറങ്ങൾ എങ്ങനെ കളയാം?

New Update

നനഞ്ഞിരിക്കുമ്പോൾ തന്നെ നിറങ്ങൾ കഴുകി കളയാൻ ശ്രമിക്കുക. നിറങ്ങൾ ശരീരത്തിൽ പറ്റി പിടിച്ചാൽ കഴുകി കളയാൻ കൂടുതൽ ബുദ്ധിമുട്ടാണ്. ഇളം ചൂട് വെള്ളത്തിലോ സാധാരണ വെള്ളത്തിലോ തന്നെ കഴുകാൻ ശ്രദ്ധിക്കുക.

Advertisment

publive-image

സാധാരണ വെള്ളത്തിൽ കഴുകിയാൽ തന്നെ മുടിയിലെ നിറങ്ങൾ കളയാൻ സാധിക്കും. ഷാംപൂവും കണ്ടിഷണറും മിതമായ അളവിൽ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കുളി കഴിഞ്ഞ് ഒലിവ് എണ്ണയും തേനും നാരങ്ങാ നീരും ചേർത്ത് മുടിയിലും തലയോട്ടിയിലും പുരട്ടുന്നത് നല്ലതാണ്

നിറങ്ങൾ കഴുകി കളഞ്ഞതിന് ശേഷം ഉപ്പും ഗ്ലിസറിനും അരോമ ഓയിലും ചേർത്ത് ശരീരത്ത് പുരട്ടിയാൽ അണുബാധയും അലർജിയും ഉണ്ടാകുന്നത് തടയും. മുഖത്ത് നിറം ഉള്ള ഭാഗങ്ങളിൽ നാരങ്ങ നീര് പുരട്ടുന്നത് നിറം കളയാൻ സഹായിക്കും

Advertisment