Advertisment

ഹോളി നിറങ്ങളിലെ രാസവസ്തുക്കളിൽ നിന്ന് എങ്ങനെ ചർമ്മത്തെ സംരക്ഷിക്കാം?

New Update

ഹോളി ആഘോഷങ്ങൾക്ക് രാജ്യം ഒരുങ്ങിക്കഴിഞ്ഞു. നിറങ്ങളുടെ ഉത്സവമായ ഹോളി ഈ വർഷം മാർച്ച് 8 ന് ആണ് ആഘോഷിക്കുന്നത്. തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഒരു ഹൈന്ദവ ഉത്സവമാണ് ഹോളി. ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ് ഹോളിയെങ്കിലും എല്ലാ മതത്തിൽപ്പെട്ടവരും ഇത് ആഘോഷിക്കുന്നു. ഹോളി രസകരവും വർണ്ണാഭമായതുമായ ഒരു ഉത്സവമാണ്. എന്നാൽ ഹോളി ആഘോഷത്തിന് ഉപയോ​ഗിക്കുന്ന നിറങ്ങൾ ചിലപ്പോൾ നിങ്ങളുടെ ചർമ്മത്തിന് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.

Advertisment

publive-image

ഹോളി നിറങ്ങളിലെ രാസവസ്തുക്കൾ നിങ്ങളുടെ ചർമ്മത്തിന് ദോഷം ചെയ്യും. അതുപോലെ തന്നെ പ്രകൃതിദത്ത നിറങ്ങൾ ഉപയോഗിച്ചാലും, കൂടുതൽ നേരം വെയിൽ കൊള്ളുന്നത് മൂലം ചർമ്മ പ്രശ്നങ്ങൾ ഉണ്ടായെന്ന് വരാം. ഹോളിക്ക് ഉപയോഗിക്കുന്ന ചായങ്ങളോടൊപ്പം സൂര്യപ്രകാശവും, ഇടയ്ക്കിടെയുള്ള നിറങ്ങൾ ചേർത്ത വെള്ളം തളിക്കലും ചർമ്മത്തെ ബാധിക്കും. ചർമ്മത്തെ സംരക്ഷിക്കുവാനും നിറങ്ങൾ എളുപ്പത്തിൽ ചർമ്മത്തിൽ നിന്ന് വിട്ടുപോരുവാനും തയ്യാറെടുപ്പുകൾ നടത്തേണ്ടത് അത്യാവശ്യമാണ്. ഹോളി ആഘോഷത്തിനിടെ നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കുന്നതിനുള്ള ചില മാർ​ഗങ്ങൾ ഇതാ...

ഹോളി ആഘോഷിക്കാൻ തുടങ്ങുന്നതിന് മുമ്പ് വെളിച്ചെണ്ണയോ മറ്റേതെങ്കിലും എണ്ണയോ ചർമ്മത്തിൽ പുരട്ടുക. ഇത് നിങ്ങളുടെ ചർമ്മത്തിൽ ഒരു സംരക്ഷണ പാളി ഉണ്ടാക്കുകയും നിറങ്ങൾ ചർമ്മത്തിൽ ഒട്ടിപ്പിടിക്കുന്നത് തടയുകയും ചെയ്യും.

കെമിക്കൽ അധിഷ്ഠിത നിറങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. പൂക്കളിൽ നിന്നോ പച്ചക്കറികളിൽ നിന്നോ പഴങ്ങളിൽ നിന്നോ നിർമ്മിച്ച പ്രകൃതിദത്ത നിറങ്ങൾ ആഘോഷത്തിനായി ഉപയോ​ഗിക്കുക.

ചായങ്ങൾ ചർമ്മത്തിൽ നേരിട്ട് സമ്പർക്കം പുലർത്തുന്നത് തടയാൻ ശരീരത്തിന്റെ ഭൂരിഭാഗവും മൂടുന്ന നീളൻ കൈയുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

ചായങ്ങൾക്ക് പുറമെ സൂര്യപ്രകാശം പോലുള്ള മറ്റ് ബാഹ്യ ഘടകങ്ങളുമായി സമ്പർക്കം പുലർത്തുന്നതിനാൽ കൈ, മുഖം തുടങ്ങി പുറത്തു കാണുന്ന ഭാ​ഗങ്ങളിൽ എല്ലാം സൺസ്ക്രീൻ പുരട്ടുക. SPF 30 അല്ലെഹ്കിൽ അതിന് മുകളിലുള്ള സൺസ്ക്രീൻ വേണം ഉപയോ​ഗിക്കാൻ.

ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും കണ്ണിൽ പ്രവേശിക്കുന്ന നിറങ്ങളിൽ നിന്നും കണ്ണുകളെ സംരക്ഷിക്കാൻ സൺഗ്ലാസുകൾ ധരിക്കുക.

നിങ്ങളുടെ തലമുടി പൂർണമായി കവർ ചെയ്യുക. തലയോട്ടിയെയും മുടിയെയും നിറങ്ങളിൽ നിന്ന് സംരക്ഷിക്കുക.

നിങ്ങളുടെ ചുണ്ടുകളെ നിറങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ലിപ് ബാം അല്ലെങ്കിൽ പെട്രോളിയം ജെല്ലി ഉപയോഗിക്കുക.

നിങ്ങളുടെ ചർമ്മത്തിൽ നിന്ന് നിറങ്ങൾ നീക്കം ചെയ്യാൻ കഠിനമായ സോപ്പുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. പകരം, മൃദുവായ ക്ലെൻസർ അല്ലെങ്കിൽ ബേസൻ, തൈര് എന്നിവയുടെ മിശ്രിതം ഉപയോഗിച്ച് നിറങ്ങൾ നീക്കം ചെയ്യുക.

നിറങ്ങൾ നീക്കം ചെയ്യുമ്പോൾ നിങ്ങളുടെ ചർമ്മം ശക്തമായി തടവരുത്. കാരണം ഇത് കേടുപാടുകൾക്ക് കാരണമാകും.

നിറങ്ങൾ നീക്കം ചെയ്യാൻ ഒരുപാട് ചുടുള്ള വെള്ളം ഉപയോഗിക്കരുത്. ചെറുചൂടുള്ള വെള്ളം മാത്രം ഉപയോഗിക്കുക.

നനഞ്ഞ വസ്ത്രത്തിൽ കൂടുതൽ നേരം നിൽക്കുന്നത് ഒഴിവാക്കുക. കാരണം ഇത് ചർമ്മത്തിലെ അണുബാധയ്ക്ക് കാരണമാകും.

Advertisment