രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ സെക്സില്‍ ഏര്‍പ്പെടുന്നത് പലര്‍ക്കും മടിയാണ്. രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ ശാരീരികമായും മാനസികമായും നിരവധി ഗുണങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് യൂണിവേഴ്സിറ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു: രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ശരീരത്തിലെ രക്തയോട്ടം ക്രമപ്പെടുന്നത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.
കലോറി കുറയ്ക്കുക: ജിമ്മില്‍ പോകാതെ കലോറി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണിത്. രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വഴി ശരീരത്തിലെ 300 കലോറി വരെ കുറയ്ക്കുമെന്ന് പറയപ്പെടുന്നു. ഇതുവഴി പ്രമേഹത്തെയും നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
മൈഗ്രേന്‍ കുറയ്ക്കുക: നിങ്ങള്‍ ദിവസവും മൈഗ്രേന്‍ അനുഭവിക്കുന്നുണ്ടെങ്കില്‍, ഗുളികകള്‍ കഴിച്ച് ശരീരം നശിപ്പിക്കുന്നതിനേക്കാള്‍ സ്വാഭാവികമായ രീതിയില്‍ കുറയ്ക്കാന്‍ രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
സന്ധിവാതം സുഖപ്പെടുത്തുക: കഠിനാധ്വാനം മൂലമുണ്ടാകുന്ന ശാരീരിക വേദന, സന്ധിവേദന എന്നിവ എന്‍ഡോര്‍ഫിന്‍ സ്രവത്തിന് പൂര്‍ണ്ണമായും കുറയ്ക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മുഖത്ത് തെളിച്ചം: രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ മുഖത്തിന് തെളിച്ചം ലഭിക്കും. പോസിറ്റിവായ ഒരു ദിവസം ലഭിക്കാന്‍ സഹായിക്കുന്നു.
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു: രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. സൈക്കോളജി ആന്‍ഡ് ബിഹേവിയറില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, രോഗത്തിന് കാരണമാകുന്ന അണുക്കളെയും വൈറസുകളെയും ഇല്ലാതാക്കാന്‍ രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ സാധിക്കും.