Advertisment

ചര്‍മത്തിന്റെ തിളക്കം നിലനിര്‍ത്തി  സുന്ദരിയാകാം; ഇങ്ങനെ ചെയ്യൂ...

ബദാം, കശുവണ്ടി, വാല്‍നട്ട്, പിസ്ത തുടങ്ങിയ എല്ലാത്തരം നട്‌സുകളും നിങ്ങളുടെ ശാരീരിക ആരോഗ്യത്തിനും അതോടൊപ്പം ചര്‍മ്മത്തിനും ആവശ്യമായ പോഷകങ്ങളെ നല്‍കും. 

New Update
86888

തിളക്കമുള്ള ചര്‍മത്തിനായി പഞ്ചസാര ഉപേയോഗത്തിന്റെ അളവ് പരമാവധി കുറയ്ക്കണം. ഇത് രക്തത്തിലേക്ക് പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുകയും ഇന്‍സുലിന്‍ അളവ് ഉയര്‍ത്തുകയും ചെയ്യും. ഇത് ചര്‍മ്മത്തില്‍ മുഖക്കുരു, നേര്‍ത്ത വരകള്‍, തിണര്‍പ്പ് എന്നിവയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കും. എന്നാല്‍, പഴങ്ങള്‍, പച്ചക്കറികള്‍, ആരോഗ്യകരമായ ഒമേഗ-3 സ്രോതസുകള്‍ എന്നിവ കൂടുതലായി ഉപയോഗിക്കാം. 

Advertisment

മഞ്ഞള്‍, പെരുംജീരകം, ഫ്‌ളാക്‌സ് സീഡ്, മല്ലി, ജീരകം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ നിങ്ങളുടെ ഭക്ഷണ ശീലത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ നിങ്ങളുടെ ചര്‍മ്മത്തിലെ കൊളാജന്‍ സിന്തസിസ് മെച്ചപ്പെടുത്താന്‍ കഴിയും. 

ബദാം, കശുവണ്ടി, വാല്‍നട്ട്, പിസ്ത തുടങ്ങിയ എല്ലാത്തരം നട്‌സുകളും നിങ്ങളുടെ ശാരീരിക ആരോഗ്യത്തിനും അതോടൊപ്പം ചര്‍മ്മത്തിനും ആവശ്യമായ പോഷകങ്ങളെ നല്‍കും. 

ചര്‍മത്തിന് ഏറ്റവും ആരോഗ്യകരമായ ഭക്ഷണമാണ് പച്ചക്കറികള്‍. പ്രത്യേകിച്ച് ഇലക്കറികളായ ചീര, ലെറ്റിയൂസ്, കാലെ തുടങ്ങിയ പച്ചിലക്കറികള്‍ ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. പച്ചിലകള്‍ ചേര്‍ത്ത ഒരു ഗ്ലാസ് ജ്യൂസ് കുടിച്ചുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കുക. ഇത് ചര്‍മ്മത്തിന് ആരോഗ്യപരമായ ജലാംശം നല്‍കുകയും വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യും. 

വ്യക്തമായതും തിളക്കമുള്ളതുമായ ചര്‍മത്തിനായി ദിവസവും മൂന്ന്  മുതല്‍ നാലു ലിറ്റര്‍ വരെ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഇത് മുഖക്കുരു പൊട്ടി പോകുന്നത് കുറയ്ക്കുകയും ചര്‍മത്തില്‍ അവശേഷിപ്പിക്കുന്ന പാടുകളുടെ ലക്ഷണങ്ങളെ എളുപ്പത്തില്‍ ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും.

Advertisment