Advertisment

ലിപ്‌സ്റ്റിക്കിനോട് നോ പറയൂ.... ചുണ്ട് ചുവക്കാന്‍ വഴിയുണ്ട്...

ചുണ്ടിന് നിറം കൂട്ടാന്‍ ഏറ്റവും നല്ലത് ബീറ്റ്‌റൂട്ടാണ്.

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update
6646666

ചുണ്ട് ചുവക്കാന്‍ കടകളില്‍നിന്ന് ലിപ്സ്റ്റിക് പോലെയുള്ള കെമിക്കലുകള്‍ വാങ്ങിക്കൂട്ടുന്നവരാണ് നമ്മള്‍. എന്നാല്‍, ചുണ്ട് ചുവക്കാന്‍ വീട്ടില്‍ത്തന്നെ ഒരു കൂട്ട് തയാറാക്കിയാലോ.

Advertisment

ചുണ്ടിന് നിറം കൂട്ടാന്‍ ഏറ്റവും നല്ലത് ബീറ്റ്‌റൂട്ടാണ്. ബീറ്റ്‌റൂട്ട് ചുണ്ടുകള്‍ ചുവക്കുന്നതിന് മാത്രമല്ല, ചുണ്ടുകളുടെ പിഗ്മെന്റേഷനും ഇല്ലാതാക്കാന്‍ സഹായിക്കും. ഒരു മീഡിയം സൈസ് ബീട്ടുറൂട്ട്, വെളിച്ചെണ്ണ, ഫുഡ് പ്രൊസസര്‍, അരിപ്പ, ചെറിയ കണ്ടെയ്‌നര്‍ എന്നിവയാണ് ആവശ്യമായി വേണ്ടുന്നത്. 

ബീറ്റ്‌റൂട്ട് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് മിക്‌സില്‍ അടിച്ചെടുക്കുക.

ഇതില്‍ നിന്ന് ബീറ്റ്‌റൂട്ട്  നീര് നന്നായി അരിച്ചെടുത്ത് ഇതിലേക്ക് ഏകദേശം ഒരു ടിസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കണം. പകരം തേനും ഉപയോഗിക്കാം. ഇവയെല്ലാം നന്നായി മിക്‌സ് ചെയ്‌തെടുത്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഒരു ദിവസം എത്ര തവണ വേണമെങ്കിലും ഇത് ചുണ്ടില്‍ പുരട്ടാവുന്നതാണ്. ആഴ്ചകള്‍ക്കുള്ളില്‍ത്തന്നെ ഇതിന്റെ റിസള്‍ട്ട് നിങ്ങള്‍ക്ക് കാണാവുന്നതാണ്.

Advertisment