Advertisment

ഒട്ടിയ കവിളാണോ...വിഷമിക്കേണ്ട; ഇങ്ങനെ ചെയ്യൂ...

മുഖം തുടുത്തിരിയ്ക്കാന്‍ ചില  ഫേഷ്യല്‍ വ്യായാമങ്ങള്‍ നമുക്ക് തന്നെ ചെയ്യാവുന്നതാണ്.. 

New Update
36366

ഒട്ടിയ മുഖം സൗന്ദര്യം കളയുന്ന ഒന്നാണ്. തുടുത്ത മുഖം തന്നെയാണ് സൗന്ദര്യലക്ഷണമായി കണക്കാക്കുന്നത്. മുഖം തുടുത്തിരിയ്ക്കാന്‍ ചില  ഫേഷ്യല്‍ വ്യായാമങ്ങള്‍ നമുക്ക് തന്നെ ചെയ്യാവുന്നതാണ്.. 

Advertisment

ഇരു കവിളുകളിലും കൈകള്‍ കൊണ്ട് അടിക്കുക. ഇത് മുഖത്ത് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇത് മുഖത്തിന് തുടിപ്പ് വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. 

കവിളുകള്‍ ഇരുവശത്തേയ്ക്കും വലിച്ചു പിടിച്ച് അല്‍പം കഴിഞ്ഞ് വിടുക. ഇതെല്ലാം കഴിയുന്നത്ര തവണ ചെയ്യാവുന്നതാണ്. 

കവിളുകള്‍ വീര്‍പ്പിച്ച് കഴിയാവുന്നത്ര സമയം പിടിക്കുക. ഇത് കവിളുകള്‍ തുടക്കാനും കവിളിന് വണ്ണം വയ്ക്കാനും സഹായിക്കും. മാത്രമല്ല, കവിളിലെ വരകളും ചുളിവുകളും മാറാനും സഹായമാണ്.  

കവിളുകള്‍ വീര്‍പ്പിച്ച് പിടിച്ച് ഇരുവശത്തേയ്ക്കും ചുണ്ടുകള്‍ അനക്കുക. ഇത് കഴിയുന്നത്ര സമയം ചെയ്യുകയും വേണം. 

ഓരോ വശത്തയേക്ക് കുറച്ച് നേരം കവിളുകള്‍ വീര്‍പ്പിച്ച് ചുണ്ട് വയ്ക്കാം. 

വായില്‍ വെള്ളം നിറച്ചുപിടിച്ച് കഴിയുന്നത്ര സമയം പിടിച്ച് വയ്ക്കുക. ഇതും ഗുണം നല്‍കും. ഇതെല്ലാം കഴിയുന്നത്ര സമയം സ്ഥിരം ചെയ്യാം.

വെള്ളം കുടിയ്ക്കുക പ്രധാനമാണ്. ബീറ്റ്റൂട്ട്, ക്യാരറ്റ് ജ്യൂസ്, ഉണക്കമുന്തിരി വെള്ളം എന്നിവ കുടിയ്ക്കുന്നത് നല്ലതാണ്. 

കവിളുകളില്‍ ഏതെങ്കിലും ക്രീം പുരട്ടി മുകളിലേക്ക് വശങ്ങളിലേക്ക് മസാജ് ചെയ്യുന്നത് നല്ലതാണ്. ഇതും മുഖം തുടുക്കാന്‍ സഹായിക്കും.

Advertisment