Advertisment

ദുഃഖവെള്ളി ദിനത്തിലും വിവിധ ക്രൈസ്തവ വിഭാഗങ്ങളിൽ നടക്കുന്നത് വ്യത്യസ്തമായ ആരാധന ക്രമം, ദുഖവെള്ളി ദിനത്തിലെ പ്രധാന ആചാരങ്ങൾ മലകയറ്റവും കുരിശാരാധനയും

New Update
goodfriday-1617259052.webp

വിവിധ ക്രൈസ്തവ വിഭാഗങ്ങളിൽ വ്യത്യസ്തമായ ആരാധന ക്രമമാണ് നിലനിൽക്കുന്നതെന്നതിനാൽ ഏറെ പ്രാധാന്യമുള്ള ദുഃഖവെള്ളി ദിനത്തിലും പല തരത്തിലുള്ള ആചാരങ്ങളും ചടങ്ങുകളും പ്രാർഥനകളും നടക്കാറുണ്ട്. എന്നാൽ കത്തോലിക്ക ദേവാലയങ്ങളിൽ ഒന്നും ദുഃഖവെള്ളിയാഴ്ച വിശുദ്ധ കുർബാന അർപ്പിക്കാറില്ല. യേശുവിൻറെ പീഡാനുഭവ വഴികളിലെ സംഭവങ്ങൾ അനുസ്മരിച്ച് കൊണ്ടുള്ള 'കുരിശിൻറെ വഴി' പ്രധാനമാണ്. പതിനാല് സ്ഥലങ്ങളായി തിരിച്ചാണ് കുരിശിൻറെ വഴി പൂർത്തിയാക്കുന്നത്. മലകയറ്റവും കുരിശാരാധനയുമാണ് മറ്റ് പ്രധാന ആചാരങ്ങൾ.

Advertisment

പാവയ്ക്കാ നീര് (കയ്പ് നീര്) കൊടുക്കുന്ന പതിവും ചിലയിടങ്ങളിലുണ്ട്. കുരിശിൽ കിടക്കുമ്പോൾ, തൊണ്ട വരണ്ടപ്പോൾ കുടിക്കാൻ വെള്ളം ചോദിച്ച ക്രിസ്തുവിന് വിനാഗിരിയാണ് പടയാളികൾ വച്ചു നീട്ടിയത്. ഈ സംഭവത്തിൻറെ പ്രതീകമായാണ് കയ്പ് നീര് കുടിക്കൽ. ദുഃഖവെള്ളിയാഴ്ച ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുക. അതും സസ്യാഹാരമായിരിക്കും. പൊതുവെ ക്രൈസ്തവ ഭവനങ്ങളിൽ മരിച്ച വീടിൻറെ പ്രതീതിയായിരിക്കും അന്ന്. ദേവാലയങ്ങളിൽ പ്രത്യേകം ഒരുക്കിയ നേർച്ച കഞ്ഞിയും ഉണ്ടാകാറുണ്ട്.

 

Advertisment