Advertisment

ഗാന്ധിജയന്തി ദിനത്തില്‍ ഓര്‍ക്കാന്‍ ചില ഗാന്ധി വചനങ്ങള്‍ ഇതാ..!

New Update
11gandhi

ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടാണ് ഗാന്ധി ജയന്തിയായി രാജ്യം ആചരിക്കുന്നത്. രാജ്യാന്തര അഹിംസാ ദിനമായാണ് ഐക്യരാഷ്ട്ര സഭ ദിവസം ആചരിക്കുന്നത്.

Advertisment

1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. അഹിംസയിലൂന്നിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അഹിംസയിലൂടെയും സത്യാഗ്രഹമെന്ന സമരമുറയിലൂടെയുമാണ് അദ്ദേഹം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നത്.

ഗാന്ധിജയന്തി ദിനത്തില്‍ അദ്ദേഹത്തിന്റെ ചില മഹത് വചനങ്ങള്‍ ഓര്‍ക്കാം.

എന്റെ അനുവാദമില്ലാതെ ആര്‍ക്കും എന്നെ വേദനിപ്പിക്കാന്‍ കഴിയില്ല

ദുര്‍ബലര്‍ക്ക് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ല. ക്ഷമിക്കുക എന്നത് ശക്തരുടെ ഗുണമാണ്

തെറ്റുകള്‍ വരുത്താനുള്ള സ്വാതന്ത്ര്യം അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ സ്വാതന്ത്ര്യത്തിന് വിലയില്ല

ലോകത്തില്‍ യഥാര്‍ത്ഥ സമാധാനം നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കുട്ടികളില്‍ നിന്ന് ആരംഭിക്കുക

സ്വയം കണ്ടെത്താനുള്ള ഏറ്റവും നല്ല മാര്‍ഗം മറ്റുള്ളവരുടെ സേവനത്തില്‍ സ്വയം നഷ്ടപ്പെടുക എന്നതാണ്

ഏറ്റവും മാന്യമായ രീതിയില്‍ ലോകത്തെ വിറപ്പിക്കാന്‍ നിങ്ങള്‍ക്കു കഴിയും

ഒരാളുടെ ലക്ഷ്യത്തിലെത്താനുള്ള ശ്രമത്തെ ആശ്രയിച്ചാണ് മഹത്വം, മറിച്ച് അതില്‍ എത്തിച്ചേരുന്നതിലല്ല

ഇന്നു ചെയ്യുന്ന പ്രവര്‍ത്തിയെ ആശ്രയിച്ചിരിക്കും നിങ്ങളുടെ ഭാവി

Advertisment