Advertisment

ഒക്ടോബര്‍ 2 ഗാന്ധി ജയന്തി: പ്രാധാന്യം അറിയാം

New Update
gandhi

ഇന്ത്യയുടെ രാഷ്ട്രപിതാവാണ് മഹാത്മ ഗാന്ധി. 1869 ഒക്ടോബര്‍ 2 നാണ് ഗാന്ധിജിയുടെ ജനനം. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ ചെറുതൊന്നുമല്ല.

Advertisment

മഹാത്മ എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹം, ജാതിവ്യവസ്ഥയ്ക്കെതിരെ പോരാടുകയും തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്തു. അഹിംസയിലൂന്നിയ ജീവിതം നയിക്കുക മാത്രമല്ല, അതിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിക്കുകയും ചെയ്തു

മഹാത്മ ഗാന്ധിയുടെ വാക്കുകളിലും പ്രവൃത്തികളും സമര രീതികളിലും നൂറുകണക്കിനുപേര്‍ ആകൃഷ്ടരാവുകയും 1930 മാര്‍ച്ചില്‍ നടന്ന ദണ്ഡിയാത്രയില്‍ നിരവധി പേര്‍ പങ്കാളികളാവുകയും ചെയ്തു. 1942 ല്‍ അദ്ദേഹം ക്വിറ്റ് ഇന്ത്യ സമരത്തിന് തുടക്കമിട്ടു.

ഗാന്ധിയുടെ അഹിംസ തത്വചിന്തയുടെ സ്മരണയ്ക്കായി ഐക്യരാഷ്ട്ര സഭ ഒക്ടോബര്‍ രണ്ട് രാജ്യാന്തര അഹിംസാ ദിനമായി ആചരിക്കാന്‍ 2007 ജൂണ്‍ 15 ന് തീരുമാനിച്ചു. ഈ ദിവസത്തിലൂടെ അഹിംസയുടെ സന്ദേശം വിദ്യാഭ്യാസത്തിലൂടെയും പൊതു അവബോധത്തിലൂടെയും പ്രചരിപ്പിക്കാനാണ് ശ്രമം.

ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തിയായി ഇന്ത്യയിലെ ജനങ്ങള്‍ ആചരിക്കുന്നു. ഈ ദിനത്തില്‍ ഗാന്ധിജിയുടെ അഹിംസയിലൂന്നിയ ജീവിതവും അദ്ദേഹത്തിന്റെ മഹത് വചനങ്ങളും ഓര്‍മിക്കപ്പെടുന്നു.

സ്‌കൂളുകളില്‍ ഈ ദിവസം വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ജാതി-മതഭേദമന്യേ എല്ലാവരും ഒരേ മനസോടെ ഗാന്ധിജിയെ ഓര്‍ക്കുന്ന ദിനമാണ് ഗാന്ധി ജയന്തി.

Advertisment