Advertisment

ഗാന്ധി വധം ആവർത്തിക്കുന്ന കാലത്ത് ഗാന്ധി ജയന്തി അചരിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്: മുഖ്യമന്ത്രി

രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അടക്കമുള്ളർ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി.

New Update
gandhi pinarayi.jpg

കൊച്ചി: ഗാന്ധി വധം ആവർത്തിക്കുന്ന കാലത്ത് ഗാന്ധി ജയന്തി അചരിക്കുന്നതിന് വലിയ പ്രാധാന്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാലത്ത് രാജ്യത്ത് ഒക്ടോബർ 2ന് പ്രാധാന്യം വർധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രിയിലെ പുതിയ ക്യാൻസർ ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Advertisment

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിയൻപത്തിനാലാം ജന്മദിനമായ ഇന്ന് രാജ്ഘട്ടിൽ പുഷ്പാർച്ചനയും സർവമത പ്രാർഥനയും നടന്നു. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അടക്കമുള്ളർ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി.

രാജ്യവ്യാപകമായി ശുചീകരണയജ്ഞവും നടക്കുകയാണ്. കേന്ദ്ര മന്ത്രിമാർ അടക്കം ശുചീകരണയജ്ഞത്തിൽ പങ്കെടുക്കുന്നുണ്ട്. ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ഇന്നലെ രാജ്യമാകെ ഒരുമണിക്കൂര്‍ ശുചീകരണകയജ്ഞം സംഘടിപ്പിച്ചിരുന്നു.

gandhi jayanthi
Advertisment