Advertisment

വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സ്ണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നും അച്ഛന്റെയും സഹോദരന്റെയും അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തു; സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി

2019 മുതല്‍ കമ്പനിയില്‍ നിന്നും വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സ്ണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നും അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്ത് 20 കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു.

New Update
company

തൃശ്ശൂര്‍: സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങിയ യുവതിയ്ക്കായി അന്വേഷണം ആരംഭിച്ചു.

Advertisment

18 വര്‍ഷത്തോളമായി വലപ്പാട്ടെ ധനകാര്യസ്ഥാപനത്തിലെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആയി ജോലി ചെയ്തു വരികയായിരുന്ന ധന്യ മോഹനാണ് 20 കോടിയോളം രൂപയുമായി മുങ്ങിയത്. 

2019 മുതല്‍ കമ്പനിയില്‍ നിന്നും വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സ്ണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നും അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്ത് 20 കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു.

ഈ പണം കൊണ്ട് യുവതി ആഡംബര വസ്തുക്കളും സ്ഥലവും വീടും മറ്റും വാങ്ങിയതായി കണ്ടെത്തിയിരുന്നു.

പിടിയിലാകും എന്ന് മനസ്സിലായതോടെ യുവതി ശാരീരിക ബുദ്ധിമുട്ട് അഭിനയിച്ച് ഓഫീസില്‍ നിന്നും ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. വലപ്പാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ഊര്‍ജിതമാക്കി.

Advertisment