തമന്ന അബ്ദുൽ ഹാലി
പാടൂർ
സനൂ... യ്യ് എവടാ... സമയം ദേ അഞ്ചേമുക്കാൽ ആയെക്കണ്.. യ്യ് ഇത്‌വരീം കൊണ്ടോടുത്തില്ലാട്ടോ... കയ്യുമായി കാത്തിരിക്കുംട്ടോ... വേഗം കൊണ്ട് കൊടുക്ക് സാന്ഓ...
ദേ വരണ ഉമ്മ... ഞാൻ റിനൂന്റെ അടുത്തേക്ക് പോയതാണ്... കുറെ നാളായില്ലേ എല്ലാവരെയും കണ്ടിട്ട്...
അതുശേരി... അപ്പൊ ഇയ്യ് ഇത് കൊണ്ടുകൊടുക്കാൻഡ് അവടെ പോയിരിക്കേ. ഇന്നാ വേഗം കൊണ്ടകൊട്ക്ക്.
അതു ഉമ്മ... മടിയോടെ നിൽക്കുന്ന സനൂനെ ഉമ്മ സൂക്ഷിച്ചുനോക്കി...
'ഇയ്യ് ന്താ മടിച്ചു നിക്കണത്... ഏ...'
അതുമ്മ റിനു ഒക്കെ ഇന്നേ കളിയാകേണ്... കയ്യമായിന്റെ അവിടത്തെ ആ കറുത്ത നസ്രി ഇല്ലേ അവൾ ന്റെ സ്കൂളിൽ ആണ്.. ഇയ്യ് എന്തിനാ എപ്പഴും അങ്ങട് പോണത് എന്ന് ചോദിച്ചിട്ട് ഓരൊക്കെ ഇനെ കളിയാകുകായാണ്... അവര്ക് വേണേൽ അവർ ണ്ടാക്കിക്കോളും... ന്നിട്ട് തിന്നോളും... ഇങ്ങള് ണ്ടാക്കികൊടുക്കാൻ ഒന്നും പോവണ്ട ഉമ്മ ...
ഉമ്മ സനൂനെ നോക്കി ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് അവന്റെ അടുത്തേക്ക് ചെന്ന് കൊണ്ട് പറഞ്ഞു "മോനെ അനക് ഒരു കാര്യം അറിയോ, അന്റെ ഉപ്പ ഇന്നേ നിക്കാഹ് ചെയ്തു കൊണ്ട് വരുമ്പോൾ ഞമ്മളെ വീട് എങനെ ആയർന്നെന്നു.... ഇപ്പൊ നമ്മളെ കയ്യംമായി നിക്കണിലെ അതിനേക്കാളും മോശായിരുന്നു... പോരാത്തേന് ഉപ്പയും കുഞ്ഞാപ്പാരും ഇവിടെ നാട്ടിൽ ആയിരുന്നു. അന്ന് അന്റെ ഉപ്പാന്റെ ഖൽബായ കയ്യമ്മായിടെ മോനില്ലേ അഷ്റഫുക്ക... മരിച്ചു പോയത്.. ഇയ്യ് പറഞ്ഞ കർത്ത നസ്‌റിന്റെ ഉപ്പ... അവരാണ് അന്റെ ഉപ്പാനേം ദുബായിക്ക് കൊണ്ടുപോയത്..... ന്നിട്ടാണ് നമ്മൾ ഈ നെലേൽ എത്തിയത്... കയ്യംമായിക്ക് ആകെ ഉള്ള മോനായിരുന്നില്ലേ അഷ്റഫുക്ക, ഓർക്ക് ദുബായിന്ന് ആക്‌സിഡന്റ് ആയിട്ട് വന്നിട്ട് ഓപ്പറേഷൻ വേണ്ടിയാണ് അവരെ വീടും പറമ്പും കണ്ടമാനം സ്ഥലം ണ്ടായിരുന്നത് ഓക്കേ വിറ്റത്.... ഇല്ലായിരുന്നെങ്കിൽ ഇപ്പോൾ നമ്മളെക്കാൾ മോളിൽ ആണ് ണ്ടാവാ... പിന്നെ ഉമ്മ ഇത് എല്ലാ ദിവസവും റമദാനിൽ കൊടുക്കണത്ന്തിനാന്ന് അറിയോ അനക്, നസ്രി ഇല്ലേ ഓളെ ഉമ്മ അവരൊക്കെ ഇട്ടിട്ട് പോയി... അഷ്റഫുക്കേം മരിച്ചു പോയി... ഇപ്പോൾ വയ്യാത്ത അമ്മായീം നസ്രീമ് അല്ലെ ഒള്ളോ.. ആരെങ്കിലും സഹായിച്ചിട്ടാണ് അവരൊക്കെ ജീവിക്കണത്.. അപ്പോ നമ്മളെ കൊണ്ട് പറ്റുന്നത് നമ്മളും ചെയ്യണ്ടേ... പിന്നെ നസ്രി അനേകാളും ചെറുതല്ലേ മോനെ... പിന്നെ നമ്മൾ കറുത്തതും വെളുത്തതും ഒന്നും നോക്കാൻ പാടില്ലാട്ടോ... എല്ലാരും പടച്ചോന്റെ പടപ്പാണ്.. ന്തായലും മോനിപ്പോ ഇത് കൊണ്ടുകൊടുക്ക്"
സനൂന്റെ ചുമലിൽ തട്ടി കൊണ്ട് ഉമ്മ എണീറ്റു പോയി... സനു മേശയിൽ ഇരുന്ന കവറുമായി കയ്യമ്മായിന്റെ വീട്ടിലേക്കു നടന്നു... അവന്റെ മനസിലൂടെ പല ചിന്തകൾ കടന്നു പോയതിനാൽ സമയം പോയതറിഞ്ഞില്ല..
കയ്യമായിന്റെ സാനുമോനെ എന്നുള്ള നീട്ടി വിളിയാണ് അവനെ ബോധത്തിലേക് എത്തിച്ചത്..
"ന്താ അവടെ നിക്കണത്, ഇങ്ങട് വാ മോനെ... ഇങ്ങട് കേറി വാ മോനെ... "എന്ന് സ്നേഹത്തോടെ വിളിച്ചുപറഞ്ഞു അവർ.....
"മ്മായി ഇതുമ്മ തന്നതാ... ഞാനിന്ന് കൂട്ടുകാരന്റെ അടുത്തക്ക് പോയി വന്നപ്പോൾ വൈകിയതാട്ടോ... "
ഇത് കേട്ടു കയ്യംമയ്യിന്റെ കണ്ണുകളും നിറഞ്ഞു... എങ്കിലും പുഞ്ചിരിച്ചു കൊണ്ടവർ പറഞ്ഞു "ഞാൻ വിചാരിച്ചു സാനുമോനിന്ന് ഞമ്മളെ മറന്നെന്ന്... അതുകാരണം ഞാനിന്ന് പയം പ പുഴുങ്ങി ഉണ്ട...ഇയ്യ് ഇവിട നിൽക്കുട്ടോ ഞാൻ അത് കൊണ്ടുന്നതാരാ... കൊണ്ടുപോയിട്ട് നോമ്പറകുമ്പോ തിന്നോട്ടോ... "അതും പറഞ്ഞവർ വലിച്ചു നീട്ടി അകത്തേക്കു നടന്നു.... തിരികെ കയ്യിലൊരു ചെറിയ പൊതിയുമായി വന്നു...അത് സനൂന്റെ കയ്യിൽ കൊട്ത്ത്... "മോൻ വേഗം പോയിക്കോ ബാങ്ക് കൊടക്കാനായിൻഡ്..."
" ന്നാ ശെരിട്ടൊ അസ്സലാമു അലൈകും "എന്ന് പറഞ്ഞു തിരിഞ്ഞു നടന്നു അവൻ...
വീടെത്തിയപ്പോഴേക്കും ബാങ്ക് കൊടുത്തു... കഴിക്കുന്നതിനിടയിൽ സനു ചോദിച്ചു "ഉമ്മ മ്മായിന്റെ അവ്ട്ന്ന് കൊടുന്ന പൊതി ന്ത്യെ... അതിലെന്താ ഇളത്.. "അതിൽ പഴം പുഴുങ്ങിയത് ആണ് ഇള്ളത് ഇയ്യ് അതൊന്നും തിന്നൂല്ലലോ.. ഞാൻ അത് നിസ്കാരം കഴിഞ്ഞ് തിന്നാൻ വേണ്ടി എടുത്തു വെച്ചിണ്ട്... "എന്ന് ഉമ്മ പറഞ്ഞു..
"അതൊന്ന് എടുത്തു താ ഉമ്മ ഞാനും ഒന്ന് തിന്നു നോക്കട്ടെ... എടുത്തു തരോ.. "എന്ന് സനു പറഞ്ഞപ്പോൾ ഉമ്മ സന്തോഷത്തോടെയും അതിലുപരി അത്ഭുതത്തോടെയും അത് എടുത്തു കൊടുത്ത്... സനു പുഞ്ചിരി തൂകി അത് വാങ്ങി കഴിച്ചു തുടങ്ങി.. "നല്ല രസണ്ട് ഉമ്മാ "എന്ന് സനു പറഞ്ഞപ്പോ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞു... ഒളികണ്ണാലെ ഇത് കണ്ട സനു ലോക്കഡൗണിന് മുന്നേ അവസാന ജുമുഅക്ക് പള്ളിക്കല്ലെ ഉസ്താദ് പറഞ്ഞത് ഓർത്തു "വെളുത്തവനെയും കറുത്തവനെയും ഒരേ സ്വഫ്ഫിൽ നിറുത്തിയ പൊന്നാര നബി തങ്ങൾ പറഞ്ഞത് മറന്ന് പോകരുത്ട്ടോ... "കുടുംബ ബന്ധം മുറിക്കുന്നവൻ നമ്മിൽ പെട്ടവൻനല്ല "...