Advertisment

പടം പരാജയപ്പെട്ട സമയത്ത് കൊടുത്ത ചെക്ക് മടക്കിത്തന്നയാള്‍, ഈ മനസുള്ളയാളെ എങ്ങനെയാണ് വേട്ടയാടാന്‍ കഴിയുന്നത്: കുഞ്ചാക്കോ ബോബനെക്കുറിച്ച്‌ നിര്‍മ്മാതാവ്

author-image
Charlie
Updated On
New Update

publive-image

ദ്‌മിനി സിനിയുടെ പ്രമോഷന് നടൻ കുഞ്ചാക്കോ ബോബൻ സഹകരിച്ചില്ലെന്ന വിവാദത്തില്‍ നടനെ പിന്തുണച്ച്‌ നിര്‍മാതാവ് ഫൈസല്‍ ലത്തീഫ്. നിര്‍മാതാക്കളെ ദ്രോഹിക്കുന്ന ഒരാളല്ല ചക്കോച്ചൻ. അങ്ങനെ പറഞ്ഞാൻ താൻ വിശ്വസിക്കില്ലെന്നും ഫൈസല്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്‌ത കുറിപ്പില്‍ പറഞ്ഞു.

Advertisment

'വള്ളീം തെറ്റി പുള്ളീം തെറ്റി' എന്ന സിനിമ സാമ്ബത്തികമായി പരാജയപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് കൊടുത്ത ചെക്ക് മടക്കി തന്നു. അടുത്ത ചിത്രത്തില്‍ ചാക്കോച്ചൻ ആകും നായകനെന്ന സൂചനയും തന്നാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്. 25 ദിവസത്തെ ഷൂട്ടിന് താരം വാങ്ങിയത് 2.5 കോടി രൂപയാണ് എന്നാല്‍ സിനിമയുടെ പ്രമോഷൻ പരിപാടികളില്‍ പങ്കെടുക്കാതെ താരം യൂറോപ്പില്‍ കറങ്ങി നടക്കുകയാണെന്ന് നിര്‍മാതാവ് സുവിൻ കെ വര്‍ക്കി താരത്തിനെതിരെ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു.

ഫൈസല്‍ ലത്തീഫിന്റെ വാക്കുകള്‍:

''സ്നേഹിതരേ, ഞാൻ ഫൈസല്‍ ലത്തീഫ്. നിര്‍മാതാവാണ്. ചില കാര്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍ പിന്നീട് കുറ്റബോധം തോന്നും. അതിനാണ് ഈ എഴുത്ത്. വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമ സാമ്ബത്തികമായി പരാജയപ്പെട്ട് നില്‍ക്കുന്ന സമയത്ത് കൊടുത്ത ചെക്ക് എല്ലാം എനിക്ക് മടക്കിത്തന്ന ആളാണ് ചാക്കോച്ചൻ. അതുകൊണ്ട് നിര്‍മാതാക്കളെ ദ്രോഹിക്കുന്നയാളാണ് കുഞ്ചാക്കോ ബോബനെന്ന് പറഞ്ഞാല്‍ ഞാൻ വിശ്വസിക്കില്ല.

വര്‍ക്ക് ചെയ്തവരില്‍ മറക്കാൻ കഴിയാത്ത ആളാണ് ചാക്കോച്ചൻ. 6 മണിയെന്ന് പറഞ്ഞാല്‍ അതിന് മുന്നേ സെറ്റില്‍ വരും. എല്ലാ കാര്യങ്ങള്‍ക്കും നിര്‍മാതാക്കള്‍ക്ക് ഒപ്പമുണ്ടാകുന്നയാള്‍. ഒരിക്കല്‍ സിനിമയുടെ ബജറ്റ് കൂടിയപ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നു. "അച്ചപ്പു, ഫിനാൻഷ്യലി എന്തെങ്കിലും പ്രശ്നമുണ്ടോ? ഞാൻ എന്തെങ്കിലും ചെയ്യണമെങ്കില്‍ ചെയ്യാം കെട്ടോ".

ഈ മനസ്സുള്ളയാളെ എങ്ങനെയാണ് വേട്ടയാടാൻ കഴിയുന്നത്? എനിക്ക് മനസിലാകുന്നില്ല...ഒരു കാര്യം കൂടി. വള്ളീം തെറ്റി പുള്ളീം തെറ്റി 45 ദിവസമാണ് ചാക്കോച്ചനോട് പറഞ്ഞത്. പക്ഷേ അദ്ദേഹം അഭിനയിച്ചത് 60 ദിവസമാണ്. എന്തൊക്കെയാണെങ്കിലും ഞാനൊരു ചിത്രത്തിന്റെ ആലോചനയിലാണ്... നായകനെ നിങ്ങള്‍ ഊഹിച്ചെടുത്തോളൂ.''

Advertisment