നടി, മോഡൽ, ഡാൻസർ എന്നീ നിലകളിലെല്ലാം ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പൻ. അമൃതസറിലെ സുവർണ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് സാനിയ ഇപ്പോൾ."സ്വപ്നം സാക്ഷാത്കരിക്കുന്നു... ഒടുവിൽ സുവർണ്ണ ക്ഷേത്രത്തിൻ്റെ ഭംഗിയും സമാധാനവും അനുഭവിച്ചു," എന്നാണ് ചിത്രങ്ങൾ പങ്കിട്ട് സാനിയ കുറിച്ചത്.
ബാലതാരമായി സിനിമയിലെത്തിയ സാനിയ 'ബാല്യകാല സഖി', 'എന്ന് നിന്റെ മൊയ്തീൻ' തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് 'ക്യൂൻ' എന്ന ചിത്രത്തിലൂടെയാണ് സാനിയ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന ചിത്രം 'ലൂസിഫറി'ലും സാനിയ അഭിനയിച്ചിരുന്നു.
റോഷന് ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ' സാറ്റര്‍ഡെ നൈറ്റ്' ആണ് സാനിയ അവസാന അഭിനയിച്ച ചിത്രം. നിവിന്‍ പോളി, അജു വര്‍ഗീസ്, സിജു വില്സന്, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, മാളവിക ശ്രീകാന്ത് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.