Advertisment

മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ്സ് ആക്ഷൻ ത്രില്ലർ; മമ്മൂട്ടി ചിത്രം ‘വല്ല്യേട്ടൻ റീ റിലീസിനായി ഒരുങ്ങുന്നു

author-image
ഫിലിം ഡസ്ക്
New Update
mammootty

കൊച്ചി: മമ്മൂട്ടി ചിത്രം ‘വല്ല്യേട്ടൻ’ റീ റിലീസിനായി ഒരുങ്ങുന്നു. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ 24 വർഷങ്ങൾക്ക് ശേഷമാണ് റീ റിലീസിനായി ഒരുങ്ങുന്നത്. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ചിത്രം മാറ്റിനി നൗവാണ് 4K ദൃശ്യമികവോടെയും ഡോൾബി ശബ്ദ സാങ്കേതികവിദ്യയോടെയും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിക്കുന്നത്.

Advertisment

2000 സെപ്റ്റംബർ പത്തിന് റിലീസ് ചെയ്ത ‘വല്യേട്ടൻ’ ആ വർഷത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു. 24 വർഷങ്ങൾക്ക് ശേഷം നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 4K ഡോൾബി അറ്റ്മോസിൽ റീമാസ്റ്റർ ചെയ്ത് വീണ്ടും ‘വല്യേട്ടൻ’ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമ്പോൾ മലയാള സിനിമ പ്രേമികൾക്ക് അത് മറക്കാനാവാത്തതും ഗൃഹാതുരത്വമുണർത്തുന്നതുമായ അനുഭവം കൂടിയാവുമെന്ന് തീർച്ചയാണ്.

ആവേശമേറിയ കഥയും ശ്രദ്ധേയമായ പ്രകടനങ്ങൾക്കുമൊപ്പം ആരാധകർ ഏറ്റുപാടിയ ഗാനങ്ങളുമായിരുന്നു ഈ സക്സസ് ഫോർമുല. മമ്മൂട്ടിയുടെ അറക്കൽ മാധവനുണ്ണിയെന്ന മാസ്സും ക്ലാസും കൊണ്ട് തന്റേടിയായ കഥാപാത്രത്തെ ആരാധകർ ഏറെ ആവേശത്തോടെയാണ് വീണ്ടും കാത്തിരിക്കുന്നത്.

ശോഭന, സിദ്ദിഖ്, മനോജ്. കെ. ജയൻ, പൂർണിമ ഇന്ദ്രജിത്ത്, ഇന്നസെന്റ്, എൻ.എഫ്.വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിന്റെ ഭാഗമായിരുന്നു. കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയ ഒരുപാട് കലാകാരന്മാരെ വീണ്ടും തിയേറ്ററുകളിൽ കാണുവാനുള്ള ഒരു അവസരം കൂടിയാണ്. പ്രശസ്ത ദക്ഷിണേന്ത്യൻ താരങ്ങളും അണിയറപ്രവർത്തകരും അണിനിരക്കുന്ന ഒരു ചിത്രം കൂടിയാണ് ‘വല്യേട്ടൻ’.

 

Advertisment