Advertisment

ഈദുല്‍ ഫിത്തറിന് മധുരം  പകരാന്‍ ഷീര്‍ ഖുര്‍മ തയാറാക്കാം...

ഷീര്‍ എന്ന വാക്കിന് പാല്‍ എന്നും ഖുര്‍മ എന്ന വാക്കിന് ഇന്തപ്പഴമെന്നുമാണ് അര്‍ത്ഥം.

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
434233

ഈദുല്‍ ഫിത്തറിന് തയാറാക്കാവുന്ന പരമ്പരാഗത വിഭവമാണ് ഷീര്‍ ഖുര്‍മ. ഷീര്‍ എന്ന വാക്കിന് പാല്‍ എന്നും ഖുര്‍മ എന്ന വാക്കിന് ഇന്തപ്പഴമെന്നുമാണ് അര്‍ത്ഥം. എങ്ങനെയാണ് തയാറാക്കുന്നതെന്ന് നോക്കാം...

Advertisment

 

പാല്‍ - അരലിറ്റര്‍പഞ്ചസാര - കാല്‍കപ്പ് 

സേമിയ - 50 ഗ്രാം

ഈന്തപ്പഴം (ചെറുതായി അരിഞ്ഞത്) - 

2 ടേബിള്‍ സ്പൂണ്‍

ബദാം (ചെറിയ കഷ്ണങ്ങള്‍) -കാല്‍കപ്പ്

ഉണക്കമുന്തിരി - കാല്‍കപ്പ്

കുങ്കുമപ്പൂവ് - അര ടീസ്പൂണ്‍ 

ഏലയ്ക്കാപൊടി - അര ടീസ്പൂണ്‍

പിസ്ത - കാല്‍കപ്പ്

നെയ്യ് - കാല്‍കപ്പ്

തയ്യാറാക്കാം...

ഒരു പാന്‍ അടുപ്പത്ത് വച്ച് നന്നായി ചൂടാക്കണം. ഇതിലേക്ക് നെയ്യ് ഒഴിച്ചു കൊടുക്കാം. നെയ്യ് നന്നായി ചൂടായി കഴിയുമ്പോള്‍ ബദാം, ഉണക്കമുന്തിരി, പിസ്ത എന്നിവ ചേര്‍ത്ത് നന്നായി ഇളക്കണം. മറ്റൊരു പാന്‍ എടുത്ത് നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് സേമിയ ചേര്‍ത്ത് വറുത്തെടുക്കുക. മറ്റൊരു വലിയ പാന്‍ എടുത്ത് പാല്‍ ഒഴിച്ച് ചെറുതീയില്‍ തിളപ്പിക്കണം. പാല്‍ ചെറുതായി കുറുകിവരുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് കൊടുക്കുക. വീണ്ടും ചെറുതീയില്‍ വച്ച് തിളപ്പിക്കണം. ഇതിലേക്ക് നേരത്തെ വറുത്തുവെച്ച വെര്‍മിസെല്ലി, നെയ്യില്‍ വറുത്തുവെച്ച ബദാം കൂട്ട്, ഈന്തപ്പഴം, കുങ്കുമപ്പൂവ് എന്നിവ ചേര്‍ത്ത് കൊടുക്കണം. ചെറുതീയില്‍ ഇവ നന്നായി ഇളക്കിച്ചേര്‍ത്ത ശേഷം ഏലയ്ക്കാ പൊടിച്ചുവച്ചതുകൂടി ചേര്‍ത്ത് നന്നായി ഇളക്കണം. ശേഷം തണുപ്പിച്ച് കഴിക്കാം. 

 

Advertisment