Advertisment

ഓരോ വർഷവും ഈസ്റ്റര്‍ തീയതി മാറുന്നത് എന്തുകൊണ്ട്?

New Update
FAST.jpg

ക്രിസ്തു മതവിശ്വാസികളുടെ പ്രധാന ആഘോഷമാണ് ഈസ്റ്റര്‍. യേശു ക്രിസ്തുവിന്റെ ഉയിര്‍ത്തേഴുന്നേല്‍പ്പ് ദിവസമായിട്ടാണ് ഈസ്റ്റര്‍ ആഘോഷിക്കപ്പെടുന്നത്. കുരിശ് മരണത്തിന് ശേഷം മൂന്നാം ദിവസം യേശു ഉയിര്‍ത്തേഴുന്നേറ്റുവെന്നാണ് വിശ്വാസം.എന്നാല്‍ ക്രിസ്തീയ വിശ്വാസികളുടെ ഈ ആഘോഷ ദിനത്തിന്റെതീയതി എല്ലാ വര്‍ഷവും മാറിക്കൊണ്ടിരിക്കും. എന്തുകൊണ്ടെന്ന് നോക്കാം.

Advertisment

ഈസ്റ്റര്‍ തീയതി എങ്ങനെയാണ് നിശ്ചയിക്കുന്നത്?

എല്ലാ വര്‍ഷവും ഈസ്റ്റര്‍ തീയതി മാറുമെങ്കിലും അതിന് കൃത്യമായ ഒരു കാലയളവ് ഉണ്ട്. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഈസ്റ്റര്‍ മാര്‍ച്ച് 22 നും ഏപ്രില്‍ 25നും ഇടയ്ക്കാണ് ആഘോഷിക്കുന്നത്. ജൂലിയന്‍ കലണ്ടര്‍ അനുസരിച്ച് ഈസ്റ്റര്‍ ഏപ്രില്‍ 8നും മെയ് 8നും ഇടയിലാണ് ആഘോഷിക്കുന്നത്.

പാസ്‌കല്‍ ഫുള്‍ മൂണിന്റെ അടിസ്ഥാനത്തിലാണ് തീയതി നിശ്ചയിക്കുന്നത്. വെര്‍ണല്‍ ഈക്വിനോക്‌സിന് ശേഷം ആരംഭിക്കുന്ന ഈ ആഘോഷം ഉത്തരധ്രുവത്തില്‍ വസന്തത്തിന്റെ ആരംഭമായിരിക്കും.

പാസ്‌കല്‍ ഫുള്‍ മൂണിന് ശേഷമുള്ള ആദ്യ ഞായറാഴ്ചയാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഈസ്റ്റര്‍ ഏപ്രില്‍ 9നാണ്.

ഈസ്റ്റര്‍ ആണ് പ്രധാന ആഘോഷ ദിനം. എന്നാൽ ഈ ആഘോഷത്തിന് മുമ്പ് നിരവധി പ്രധാനആഘോഷ ദിനങ്ങളുമുണ്ട്. വിഭൂതി ദിനത്തോടെയാണ് ആഘോഷങ്ങള്‍ ആരംഭിക്കുന്നത്. ഈസ്റ്ററിന് ആറര ആഴ്ച മുമ്പാണ് ഇതാരംഭിക്കുന്നത്.

Advertisment