കോട്ടയം: ദീപാവലി ആഘോഷങ്ങള്‍ക്ക് ഒരുങ്ങി നാട്. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും ചിരാതുകള്‍ തെളിച്ചും പടക്കം പൊട്ടിച്ചുമെല്ലാം നാടെങ്ങും ദീപാവലി ആഘോഷങ്ങള്‍ നടക്കും. വ്യാഴാഴ്ച സ്ഥാനത്ത് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും തമിഴ് കൂട്ടായള്മകളുടെയും നേതൃത്വത്തിലാണ് വിപുലമായ ദീപാവലി ആഘോഷങ്ങള്‍ നടക്കുക. ദീപാവലിയുടെ ആഘോഷത്തിലുടനീളം എല്ലാവരും അനുഷ്ഠിക്കുന്ന പ്രധാന ആചാരങ്ങളിലൊന്ന് ചിരാതുകള്‍ കത്തിക്കുക എന്നത്.
മണ്‍വിളക്കുകള്‍ പോലെയുള്ള ചിരാതുകള്‍ എല്ലാ വീടുകളിലും ദീപാവലി ദിനത്തില്‍ കത്തിക്കാറുണ്ട്. ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയായ ലക്ഷ്മി ദേവി വീടുകളില്‍ എത്തുമെന്നും ദേവിയെ സ്വീകരിക്കാന്‍ വീട് വൃത്തിയാക്കി ദീപങ്ങളാല്‍ അലങ്കരിക്കണമെന്നും വിശ്വസിക്കപ്പെടുന്നു. ഇത്തരത്തിലുള്ള പല വിശ്വാസങ്ങളും ആചാരങ്ങളും ദീപാവലിയെ കുറിച്ചു വിശ്വാസികളുടെ ഇടയില്‍ നിലനില്‍ക്കുന്നുണ്ട്.
ഓരോ നാട്ടിലും ഓരോ കഥകളാകും ദീപാവലിയുമായി ബന്ധപ്പെട്ട് പങ്കുവയ്ക്കാനുള്ളത്. കേരളത്തില്‍ ഇക്കുറി വിപുലമായ ഒരുക്കങ്ങാണ് ദീപാവിലി ആഘോഷങ്ങളോടനുബന്ധിച്ചു നടക്കുന്നത്. വസ്ത്ര വ്യാപാര ശാലകളും പടക്കകടകളുമെല്ലാം ദീപാവലിയോടനുബന്ധിച്ച് ഉണര്‍വിലാണ്. തമിഴ്‌നാട്ടിലെ ശിവകാശി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് പടക്കങ്ങള്‍ സംസ്ഥാനത്തേക്കു എത്തുന്നത്. കമ്പിത്തിരിയും മത്താപ്പിനുമൊപ്പം ചൈനീസ് പടക്കങ്ങളാണ് വിപണിയില്‍ കൂടുതലായുള്ളത്.
ഇക്കുറി അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിനു സംസ്ഥാനത്തു നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ആഘോഷങ്ങളില്‍ ഹരിത പടക്കം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. പടക്കം പൊട്ടിക്കുന്നതിനു ദീപാവലി ആഘോഷങ്ങളില്‍ രാത്രി എട്ടു മുതല്‍ 10 വരെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളില്‍ രാത്രി 11.55 മുതല്‍ പുലര്‍ച്ചെ 12.30 മാക്കി നിയന്ത്രിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കത്തിന്റെയും അടിസ്ഥാനത്തിലാണ് നിര്‍ദേശം.
പടക്കം പൊട്ടിക്കുമ്പോൾ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതും അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
എപ്പോഴും ലൈസന്‍സുള്ള ഡീലറില്‍ നിന്നും മാത്രമേ വാങ്ങാന്‍ പാടുള്ളൂ. പടക്കം പൊട്ടിക്കുന്നസമയത്ത് അഗ്നിരക്ഷാ മാര്‍ഗങ്ങള്‍ കരുതുന്നത് നല്ലതാണ്.
പടക്കം പൊട്ടിക്കുന്നതിന് മുമ്പ്, തീ പൊട്ടുന്ന സ്ഥലത്തിന് ചുറ്റും കത്തുന്ന വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുക. ഉപയോഗിച്ച പടക്കങ്ങള്‍ ഒരു ബക്കറ്റ് വെള്ളത്തില്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്. തിരക്കില്ലാത്ത സുരക്ഷിത സ്ഥലങ്ങളിലാണ് എപ്പോഴും പടക്കം പൊട്ടിക്കേണ്ടത്. കൂടാതെ, കുട്ടികളെ ഒറ്റയ്ക്ക് പടക്കം പൊട്ടിച്ച് കളിക്കാന്‍ അനുവദിക്കുക തുടങ്ങിയ മുന്‍കരുതലും സ്വീകരിക്കാം.