Advertisment

ആർ ടി ഐ കേരള ഫെഡറേഷൻ മണ്ണാർക്കാട് താലൂക്ക് കമ്മിറ്റി രൂപീകരിച്ചു

New Update

മണ്ണാർക്കാട്: കേരളത്തിൽ സ്വതന്ത്രമായും ജാതിമത രാഷ്ട്രീയത്തിനതീതമായും വിവരാവകാശ നിയമത്തെ എല്ലാവർക്കും ഒരേ പോലെ ഉപയോഗിക്കാനുള്ള ഒരു സാഹചര്യം സൃഷ്ടിക്കണമെന്ന് ഉദ്ദേശത്തോടുകൂടി ആർ. ടി. ഐ കേരള ഫെഡറേഷൻ മണ്ണാർക്കാട് താലൂക്ക് കമ്മിറ്റി രൂപീകരിച്ചു.

Advertisment

publive-image

രൂപീകരണ ഓൺലൈൻ യോഗം ജില്ലാ പ്രസിഡണ്ട് കെ പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി എ ഖാജാ ഹുസൈൻ, മൻസൂർ അലി, ഷംസുദ്ദീൻ തെങ്കര, മാത്യൂസ് കല്ലടിക്കോട്, ഹരികൃഷ്ണൻ അലനല്ലൂർ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി.

പ്രസിഡണ്ട്: ശംസുദ്ധീൻ തെങ്കര പഞ്ചായത്ത് വൈസ് പ്രസിഡന്റുമാർ: മൻസൂറലി (തെങ്കര പഞ്ചായത്ത്) അഷിത നജീബ് (തച്ചമ്പാറ പഞ്ചായത്ത്) മാത്യുസ് കരിമ്പ ജനറൽ സെക്രട്ടറി: ബഷീർ അഗളി (അഗളി പഞ്ചായത്ത്) ഹരികൃഷ്ണൻ അലനല്ലൂർ, സമീറലി മണ്ണാർക്കാട്, ജയശ്രീ മണ്ണാർക്കാട് എന്നിവരാണ് സെക്രട്ടറിമാർ.

 

Advertisment