Advertisment

രാഷ്ട്രീയ ജനതാദൾ സംസ്ഥാന തല പ്രതിഷേധ സമരം. മൊറാർജി ഭവനിൽ ഏകദിന ഉപവാസ സമരം നടത്തി

New Update

കല്ലടിക്കോട്: പ്രവാസികളെ തിരികെ എത്തിക്കാൻ ഇന്ത്യൻ കമ്മ്യുണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ ജനതാദൾ (ആർ ജെ ഡി) സംസ്ഥാന വ്യാപകമായി നടത്തുന്ന സമര പരിപാടികളുടെ ഭാഗമായി കല്ലടിക്കോട് മൊറാർജി ഭവനിൽ ആർ ജെ ഡി സംസ്ഥാന സെക്രട്ടറി ജനറൽ ജോൺ മരങ്ങോലി ഏകദിന ഉപവാസ സമരം നടത്തി.

Advertisment

publive-image

കൊറോണ മഹാമാരിയുടെ ഭീതി വിട്ടൊഴിയാതെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ മടക്കയാത്ര സങ്കീർണമായി നീണ്ടുപോവുമ്പോഴും ഇവിടുത്തെ നയതന്ത്ര കാര്യാലയങ്ങള്‍ പ്രവാസികളില്‍ നിന്നും ഈടാക്കിയിട്ടുള്ള കമ്മ്യുണിറ്റി വെല്‍ഫെയര്‍ ഫണ്ട് നാട്ടിലേക്ക് പോവാന്‍ തയ്യാറായിട്ടുള്ളവരുടെ യാത്രാ ചെലവുകള്‍ക്ക് ഉപയോഗിക്കാന്‍ എംബസികള്‍ തയ്യാറാവണമെന്ന് ആർജെഡി സംസ്ഥാന സെക്രട്ടറി ജനറൽ ജോൺ മരങ്ങോലി ആവശ്യപ്പെട്ടു.

മാസങ്ങളായി ജോലിയോ ശമ്പളമോ ഇല്ലാതെയും, യാത്ര സൗകര്യമില്ലാതെയും ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്ന ആയിരക്കണക്കിന് മലയാളികളെയും കെഎസ്ആർടിസി ബസ്സുകൾ ഉപയോഗിച്ച് തിരികെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് ഔദ്യോഗിക നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആർ ജെ ഡി സംസ്ഥാന കമ്മിറ്റിയുടെ നിർദേശമനുസരിച്ചാണ് ജില്ലാ-പ്രാദേശിക കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സാമൂഹിക അകലം പാലിച്ച് നിയന്ത്രണങ്ങൾക്ക് വിധേയമായി നടത്തിയ പ്രതിഷേധ സമരം സംസ്ഥാന പ്രസിഡന്റ് അനുചാക്കോ ഓൺലൈൻ വഴി അഭിസംബോധന ചെയ്തു.

ഇറാഖ് - കുവൈറ്റ് യുദ്ധം ആരംഭിക്കുകയും ആ യുദ്ധം ഗൾഫിലാകെ പടരുകയും ചെയ്തപ്പോൾ അന്നത്തെ പ്രധാനമന്ത്രി വി പി സിംഗ് ഗവൺമെന്റ് - നയതന്ത്ര കൂടിയാലോചനകളിൽ കൂടി ഗൾഫിലുള്ള ഇന്ത്യൻ പ്രവാസികളെ നാട്ടിലെത്തിച്ചത് ഇപ്പോൾ അഭിമാനത്തോടെ മാതൃകയാക്കേണ്ട കാര്യമാണ്.

ഒന്നരലക്ഷത്തിലധികം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ അന്നത്തെ ഇന്ത്യാ ഗവൺമെന്റിനു കഴിഞ്ഞു. തികച്ചും സൗജന്യമായി എയർ ഇന്ത്യയുടെ വിമാനങ്ങൾ തലങ്ങും വിലങ്ങും പറന്നാണ് അന്ന് പ്രവാസികളെ ഇന്ത്യയിലെത്തിച്ചത് - നേതാക്കൾ പറഞ്ഞു. ആർജെഡി മണ്ഡലം പ്രസിഡന്റ് ടി. സി. ശശീന്ദ്രനും ഉപവാസ സമരത്തിൽ പങ്കെടുത്തു.

Advertisment