Advertisment

മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മറ്റി ഏകദിന ഉപവാസം നടത്തി

author-image
ജോസ് ചാലക്കൽ
New Update

മലമ്പുഴ:  മലമ്പുഴ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ മാലിന്യ സംസ്ക്കരണ പ്ലാനറ്റിന്റെ പേരിൽ വ്യാജ ആധാരം ചമച്ച് 20 ലക്ഷം രുപ തട്ടിയെടുത്ത സി. പി. ഐ. (എം) ലോക്കൽ സെക്രട്ടറിയുടെ പേരിൽ വഞ്ചനാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്ത് വകുപ്പുതല അന്വേഷണം സ്വികരിക്കണമെന്നുമാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മറ്റി നടത്തിയ ഏകദിന ഉപവാസം കെ. പി. സി. സി. ജനറൽ സെക്രട്ടറി സി.  ചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു.

Advertisment

publive-image

<ഏകദിന ഉപവാസം കെ.പി.സി.സി.ജനറൽ സെക്രട്ടറി സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു>

സമാപനയോഗം ജില്ലാ യൂത്ത് കോൺഗ്രസ് ജനറൽ സിക്രട്ടറി വിനോദ് ചെറാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്  കെ. എം. രവീന്ദ്രൻ അധ്യക്ഷനായി.

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് എം. വി. രാധാകൃഷ്ണൻ, ഡി.സി.സി. സെക്രട്ടറി കെ. ഭവദാസ്, മുൻപഞ്ചായത്ത് പ്രസിഡന്റ് പി. കെ. കണ്ണദാസ്, എം. ജി. സുരേഷ് കുമാർ , എം. സി. സജീവൻ , റെജി നെൽസൺ , കെ. കെ. വേലായുധൻ , പഞ്ചായത്ത് മെമ്പർമാരായ ഇ. വി. കോമളം, എ എ ഉണ്ണികൃഷ്ണൻ , തോമസ് , പി. എസ്. ശ്രികുമാർ , സൈലാവുദീൻ , നാച്ചിമുത്തു , എഷിജു വെള്ള , ഹരി വിജയൻ തുടങ്ങിയവർ സംസാരിച്ചു. ശ്രിജിത്ത് നന്ദിയും പറഞ്ഞു.

Advertisment