Advertisment

ലോക്ക് ഡൗണിൽ അംഗങ്ങൾക്ക് സഹായമായി എ കെ പി എ. തിരിച്ചറിയൽ കാർഡ് വിതരണവും കെ. ടി. ബാലകൃഷ്ണൻ അനുസ്മരണവും നടത്തി

New Update

തച്ചമ്പാറ: ലോക്ക്ഡൗൺ കാലത്ത് എ കെ പി എ അംഗങ്ങൾക്ക് അവശ്യ സാധനങ്ങളുടെ സഹായമെത്തിച്ച് കല്ലടിക്കോട് യൂണിറ്റ്. അരിയും പച്ചക്കറിയും പഞ്ചസാരയും വെളിച്ചെണ്ണയും സോപ്പുമുൾപ്പെടെ 8 ഇനം പലവ്യഞ്ജനവും 10 ഇനം പച്ചക്കറികളും അടങ്ങുന്ന ഭക്ഷ്യകിറ്റുകളാണ് നൽകിയത്.

Advertisment

publive-image

കല്ലടിക്കോട് എസ്. ഐ ലീലാ ഗോപൻ കാർഡ് വിതരണോദ്ഘാടനവും കെ. ടി. ബാലകൃഷ്ണൻ അനുസ്മരണവും നടത്തി. യൂണിറ്റ് പ്രസിഡന്റ് എൻ രതീഷ് അധ്യക്ഷനായി. അബ്ദുൽഖാദർ, സുജിത് പുലാപ്പറ്റ, പി. കെ. ശ്രീജ, അബ്ദു റഫീഖ്, രാജേഷ് കല, രാജാറാം തുടങ്ങിയവർ പ്രസംഗിച്ചു..

Advertisment