Advertisment

മദ്യശാലകൾ തുറക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണം: മദ്യനിരോധന സമിതി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: കോവിഡ് 19 വ്യാപനം തടയുന്നതിൻറെ ഭാഗമായി അടച്ച് പൂട്ടിയിരുന്ന മദ്യശാലകൾ വീണ്ടും തുറക്കുന്നത് രോഗവ്യാപനത്തിനും സാമൂഹിക അരക്ഷിതാവസ്ഥക്കും കാരണമാകുമെന്നും അതുകൊണ്ട് മദ്യശാലകൾ തുറക്കാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണമെന്നും കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ലാ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു.

Advertisment

publive-image

കഴിഞ്ഞ രണ്ട് മാസത്തിനിടക്ക് കോവിഡ് പ്രതിരോധ രംഗത്ത് മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ അട്ടിമറിക്കപ്പെടാൻ മദ്യശാലകൾ തുറക്കുന്നത് കാരണമാകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.

പ്രസിഡണ്ട് കെ പി എസ് പയ്യനെടത്തിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി ടി സലാം, ഖാദർ മൊയ്തീൻ, ഡോ. നവനീത് സുന്ദരം, പി കെ സി നായർ തുടങ്ങിയവർ സംസാരിച്ചു.

Advertisment