Advertisment

ലോക്സഭാ ഉപതെരഞ്ഞെടുപ്പ്: മുലായംസിങ്ങിന്റെ മരുമകൾ ഡിംപിൾ യാദവ് മെയിൻപുരിയിൽ മുന്നില്‍

New Update

publive-image

Advertisment

ന്യൂഡൽഹി: സമാജ് വാദി പാർട്ടി നേതാവ് മുലായം സിങ്ങിന്റെ യാദവിന്റെ മരണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന മെയിൻപുരി ലോക്സഭാ മണ്ഡലത്തിലെ ആദ്യഘട്ട ഫലസൂചനകൾ പുറത്ത് വരുമ്പോൾ ഡിംപിൾ യാദവ് മുന്നിൽ. 22,775 വോട്ടുകൾക്കാണ് ഡിംപിൾ യാദവ് മുന്നേറുന്നത്.

മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യയും മുലായം സിങ് യാദവിന്റെ മരുമകളുമാണ് മെയിൻപുരിയിൽ മത്സരിക്കുന്ന ഡിംപിൾ യാദവ്. അഖിലേഷ് യാദവിന്റെ തട്ടകങ്ങളായ കാർഹൽ, ജസ്വന്ത് നഗർ എന്നീ മണ്ഡലങ്ങളിലാണ് ഡിംപിൾ പ്രധാനമായും ലീഡ് ചെയ്യുന്നത്. എസ് പിയെ സംബന്ധിച്ചടുത്തോളം അഭിമാനപോരാട്ടമാണ് മെയിൻപുരിയിൽ നടക്കുന്നത്.

മെയിൻപുരിയിൽ രഘുരാജ് സിങ് ശാക്യയാണ് ബിജെപി സ്ഥാനാർത്ഥി. മെയിൻപുരിക്കൊപ്പം രണ്ട് നിയമസഭ മണ്ഡലങ്ങളിലേക്കും യുപിയിൽ ഉപതെരഞ്ഞെടുപ്പ് നടന്നു. രാംപൂർ, കട്ടൗളി മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

Advertisment