Advertisment

ബജറ്റിലെ അവഗണന: നീതി ആയോഗ് യോഗം ബഹിഷ്കരിക്കാൻ സ്റ്റാലിൻ

കേന്ദ്ര ബജറ്റ് അങ്ങേയറ്റം വിവേചനപരവും അപകടകരവുമായിരുന്നു. അത് കേന്ദ്രസർക്കാർ പാലിക്കേണ്ട ഫെഡറലിസത്തിന്‍റെയും നീതിയുടെയും തത്വങ്ങൾക്ക് വിരുദ്ധമാണ്

author-image
shafeek cm
New Update
stalin modi

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിൽ സംസ്ഥാനങ്ങളോട് കാണിച്ച അവഗണനയിൽ പ്രതിഷേധിച്ച് ജൂലൈ 27ന് നടക്കുന്ന നീതി ആയോഗ് യോഗം ബഹിഷ്കരിക്കാൻ തീരുമാനിച്ച് പ്രതിപക്ഷ മുഖ്യമന്ത്രിമാർ. തമിഴ്നാട്, കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് യോഗം ബഹിഷ്കരിക്കാനുള്ള തീരുമാനം ആദ്യം അറിയിച്ചത്. ചൊവ്വാഴ്ച കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റ് അങ്ങേയറ്റം വിവേചനപരമാണെന്ന് കോൺഗ്രസ് ആരോപിച്ചു.

Advertisment

“മുമ്പ് ബജറ്റ് പ്രസംഗങ്ങൾ ‘തിരുക്കുറൽ’ കൊണ്ട് ആരംഭിച്ച നിർമല സീതാരാമന്‍റെ പുതിയ ബജറ്റ് പ്രസംഗത്തിൽ ഒരിക്കൽ പോലും ‘തമിഴ്’ അല്ലെങ്കിൽ ‘തമിഴ്നാട്’ എന്ന വാക്കുകൾ പ്രത്യക്ഷപ്പെടുന്നില്ല. തമിഴ്നാടിനെതിരായ നഗ്നമായ അവഗണനയുടെ വെളിച്ചത്തിൽ, പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ജൂലൈ 27-ന് ചേരാനിരിക്കുന്ന നീതി ആയോഗ് യോഗം ബഹിഷ്കരിക്കാൻ തീരുമാനിച്ചു” – സ്റ്റാലിൻ എക്സിൽ കുറിച്ചു.

കേന്ദ്ര ബജറ്റ് അങ്ങേയറ്റം വിവേചനപരവും അപകടകരവുമായിരുന്നു. അത് കേന്ദ്രസർക്കാർ പാലിക്കേണ്ട ഫെഡറലിസത്തിന്‍റെയും നീതിയുടെയും തത്വങ്ങൾക്ക് വിരുദ്ധമാണ്. ഇത്തരമൊരു ഭരണകൂടത്തിന്റെ വിവേചനപരമായ വശങ്ങൾ മറയ്ക്കുന്നതിന് വേണ്ടി മാത്രം രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു പരിപാടിയിൽ തങ്ങൾ പങ്കെടുക്കില്ലെന്ന് വേണു​ഗോപാൽ എക്സിൽ കുറിച്ചു.

Advertisment