Advertisment

'കേസ് സിബിഐക്ക് കൈമാറൂ'. ആംസ്‌ട്രോങ്ങിന്റെ കൊലപാതകത്തില്‍ പിടിക്കപ്പെട്ടത് യഥാര്‍ഥ പ്രതികള്‍ അല്ലെന്ന് മായാവതി

ആംസ്‌ട്രോങ് കൊല്ലപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്തെ ദലിത് വിഭാഗം ആകെ ആശങ്കയിലാണെന്നും സര്‍ക്കാര്‍ അവര്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

New Update
നൊബേല്‍ ജേതാവ് അഭിജിത്ത് ബാ​ന​ര്‍​ജി​യെ പ്ര​ശം​സി​ച്ച്‌ ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ ബിഎസ്‍പി നേതാവ് ആംസ്‌ട്രോങ് കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ യഥാര്‍ഥ പ്രതികളല്ലെന്ന് പാര്‍ട്ടി അധ്യക്ഷ മായാവതി. കേസില്‍ സിബിഐ അന്വേഷണം നടപ്പാക്കണമെന്നും മായാവതി പറഞ്ഞു.

Advertisment

‘ആംസ്‌ട്രോങ്ങിന്റെ കൊലപാതകം വ്യക്തമാക്കുന്നത് സംസ്ഥാനത്ത് ക്രമസമാധാനം ഇല്ല എന്നാണ്. അദ്ദേഹത്തെ കൊലപ്പെടുത്തിയവര്‍, യഥാര്‍ഥ പ്രതികള്‍ ഇപ്പോഴും പിടിക്കപ്പെട്ടിട്ടില്ല. കേസ് സിബിഐക്ക് കൈമാറൂ. സംസ്ഥാന സര്‍ക്കാര്‍ നീതി നടപ്പാക്കുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയില്ല,’ മായാവതി പറഞ്ഞു. ആംസ്‌ട്രോങ് കൊല്ലപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്തെ ദലിത് വിഭാഗം ആകെ ആശങ്കയിലാണെന്നും സര്‍ക്കാര്‍ അവര്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

mayavati
Advertisment